ടോക്കിയോ: ഭാര്യയുമായി സുഹൃത്തായ യുവതി ലൈംഗിക ബന്ധത്തിലേർപ്പെട്ടുവെന്ന ഭർത്താവിൻ്റെ പരാതിയിൽ നടപടിയുമായി കോടതി. ഭര്‍ത്താവിന് 1,100,00 യെന്‍ (70,000 രൂപ) നഷ്ടപരിഹാരം നല്‍കാന്‍ യുവതിയോട് കോടതി ഉത്തരവിട്ടു. ജപ്പാനിലെ ടോക്കിയോ ജില്ലാ കോടതിയാണ് കേസിൽ ഉത്തരവിട്ടത്. ഫെബ്രുവരിയിലാണ് കേസിൻ്റെ വാദം കേട്ടത്.
37 കാരിയായ സ്ത്രീ പരാതിക്കാരനായ യുവാവിൻ്റെ ഭാര്യയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു. സോഷ്യൽ മീഡിയ വഴിയാണ് ഇവർ തമ്മിൽ കണ്ടുമുട്ടിയത്. തന്റെ ഭാര്യയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന് ആരോപിച്ച് 39കാരനായ ഭര്‍ത്താവാണ് യുവതിക്കെതിരെ കേസ് ഫയല്‍ ചെയ്തത്.
യുവാവിൻ്റെ പരാതിയെ യുവതി എതിർക്കുകയായിരുന്നു. മറ്റ് സ്ത്രീകളുമായുള്ള ശാരീരിക ബന്ധം അവരുടെ ദാമ്പത്യത്തെ ബാധിക്കുന്നില്ലെന്നും അത് അവിശ്വാസമല്ലെന്നും പ്രതിയായ യുവതി കോടതിയില്‍ വാദിച്ചു. എന്നാല്‍ ദാമ്പത്യ ബന്ധത്തിലെ സമാധാനത്തിന് തുരങ്കം വയ്ക്കുന്ന പ്രവൃത്തിയാണിതെന്ന് കോടതി നിരീക്ഷിച്ചു.
സ്വവര്‍ഗ വിവാഹം തടയുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് കഴിഞ്ഞ ആഴ്ച ജപ്പാനീസ് കോടതി വിധിച്ചിരുന്നു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മുതലെടുത്തു കൊണ്ട് റഷ്യന്‍ ദമ്പതികള്‍ വിജനമായ ഒരു തിയേറ്ററില്‍ പ്രവേശിക്കുകയും തുടര്‍ന്ന് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്‌ത വാര്‍ത്ത അടുത്തിടെ പ്രചരിച്ചിരുന്നു.
Post Your Comments