KeralaMusic AlbumsLatest NewsIndiaNewsEntertainment

സോഷ്യൽ മീഡിയകളിൽ തരംഗമായി എന്ജോയ് എഞ്ചാമി ; 5 കോടി കടന്ന് കാഴ്ചക്കാർ

രണ്ടാഴ്ച കൊണ്ട് 5 കോടിയിൽ അധികം വ്യൂവേഴ്സ് നെക്കൊണ്ട് അതിഗംഭീരമായി മുന്നേറിക്കൊണ്ടിരിക്കുന്ന ഒരു പാട്ട്, എൻജോയ് എഞ്ചാമി എന്ന ഈ തമിഴ് റാപ്പ് സോങ് ഇതിനോടകം തന്നെ ലോകത്തിന്റെ എല്ലാ കോണിലും എത്തിയിട്ടുണ്ട്. സന്തോഷ്‌ നാരായണൻ സംവിധാനം ചെയ്ത ഈ റാപ്പ് സോങ് തികച്ചും വ്യത്യസ്തമായ ഒരു വിഷ്വൽ ട്രീറ്റും അതിഭീകരമായ ഫീലുമാണ് പ്രേക്ഷകരിലേക്ക് പകരുന്നത്. ധീ യും അറിവുമാണ് ഈ പാട്ടിന്റെ ഭംഗിയെ അധികമാക്കുന്നത്. ഇതുവരെ തമിഴകം കേട്ടതിൽ വച്ച് ഏറെ വ്യത്യസ്തമാണ് എൻജോയ് എഞ്ചാമി യുടെ മ്യൂസിക്. അത് തന്നെയാണ് അതിന്റെ ഹൈലൈറ്റ്. ട്രോളുകൾ ഒരുപാട് വന്നിട്ടുണ്ടെങ്കിലും ഈ പാട്ടിന്റെ ഉദ്ദേശവും അർഥവുമൊക്കെ എണ്ണിപ്പറഞ്ഞു കൊണ്ട് ട്രോളുകളെ വിമർശിക്കുന്നവരും കുറവല്ല.

Also Read:ഇന്ത്യ ഇന്ന് ഒമാനെ നേരിടും; അരങ്ങേറ്റം കുറിക്കാൻ മഷൂർ

തമിഴ് നാട്ടിലെ കർഷകരുടെ ജീവിതവും. സംസ്കാരവുമൊക്കെയാണ് എൻജോയ് എഞ്ചാമി സംസാരിക്കുന്നത്. എപ്പോഴും കേട്ടുകൊണ്ടേയിരിക്കാൻ തോന്നുന്ന ഒരു ഭംഗിയുണ്ട് ഈ പാട്ടിന്. പാട്ട് പറയുന്ന രാഷ്ട്രീയം തന്നെയാണ് മികച്ചതായി നിൽക്കുന്നത്. തമിഴ് നാടിൻറെ തനതായ എല്ലാ സംസ്കാരത്തെയും ആചാരത്തെയും തൊട്ടു പോകുന്നുണ്ട് ഈ പാട്ടിന്റെ വരികളും വിഷ്വൽസും.
പല സിനിമാമേഖലയിൽ ഉള്ള സ്റ്റാറുകളും മറ്റും ഇതിനോടകം തന്നെ എന്ജോയ് എഞ്ചാമി അവരുടെ ഫേസ്ബുക് പേജിലും ട്വിറ്ററിലുമൊക്കെ പങ്കുവച്ചു കഴിഞ്ഞിട്ടുണ്ട്. കർഷകന്റെ , കലാകാരന്റെ ഉയർത്തെഴുന്നേൽപ്പും സാധാരണമനുഷ്യരുടെ ജീവിതവുമെല്ലാം എഞ്ചാമിയിൽ വന്നു പോകുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button