മുംബൈ∙ എൻഡിഎയുടെ എതിരാളിയായ യുപിഎ മരവിച്ച അവസ്ഥയിലാണെന്നും ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് ഇതരനേതാവായ ശരദ് പവാര്‍ സഖ്യത്ത നയിക്കണമെന്നും ആവശ്യവുമായി ശിവസേന. ശിവസേന വക്താവ് സഞ്ജയ് റാവത് ആണ് ഈ ആവശ്യം മുന്നോട്ടു വെച്ചത്. യുപിഎ നിശ്ചലമായ നിലയിലാണ്. ദേശീയ തലത്തില്‍ സഖ്യത്തെ ശരദ് പവാര്‍ നയിക്കുകയാണ് വേണ്ടതെന്നും സഞ്ജയ് റാവത് പറഞ്ഞു.
മറ്റ് പ്രാദേശിക പാര്‍ട്ടികള്‍ക്കൊന്നും പവാറിന്റെ നേതൃത്വത്തില്‍ എതിര്‍പ്പുണ്ടാകുമെന്നു കരുതുന്നില്ല. ഈ ഘട്ടത്തില്‍ ബിജെപിയെ എതിര്‍ക്കുക എന്നതാണ് മുഖ്യമെന്നും സഞ്ജയ് റാവത് പറഞ്ഞു. അതേസമയം ശിവസേന യുപിഎയുടെ ഭാഗമല്ലെന്നും സഞ്ജയ് റാവത് അത്തരം പ്രസ്താവനകള്‍ നടത്തരുതെന്നും മഹാരാഷ്ട്ര കോണ്‍ഗ്രസ് വക്താവ് സച്ചിന്‍ സാവന്ത് പറഞ്ഞു.
റാവത്തിന്റെ പ്രസ്താവന ഗൗരവത്തിലെടുക്കേണ്ട കാര്യമില്ലെന്ന് കോണ്‍ഗ്രസ് രാജ്യസഭാംഗം ഹുസൈന്‍ ദല്‍വായ് പറഞ്ഞു. മഹാവികാസ് അഘാഡി സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിഞ്ഞത് കോണ്‍ഗ്രസ് പിന്തുണ നല്‍കിയതു കൊണ്ടാണെന്നു റാവത് മറക്കരുതെന്ന് ഹുസൈന്‍ ശിവസേനയെ ഓർമ്മപ്പെടുത്തി.
Post Your Comments