കണ്ണൂര്‍: മണ്ഡലം മാറിയുള്ള ഇരട്ടവോട്ടുകള്‍ കണ്ണൂരില്‍ വ്യാപകം. വര്‍ഷങ്ങളായി ഇതുസംബന്ധിച്ച ആക്ഷേപങ്ങളുമായി പാര്‍ട്ടികള്‍ കൊമ്പ് കോര്‍ക്കാറുണ്ട്. എന്നാല്‍, ഇരട്ടവോട്ട് പട്ടികയില്‍നിന്ന് നീക്കം ചെയ്യപ്പെട്ടില്ല. കല്യാണം കഴിഞ്ഞുപോകുന്ന പെണ്‍കുട്ടികളുടെ പേരിലാണ് ഇരട്ടവോട്ട് കൂടുതലുമുള്ളത്. മറ്റൊരു മണ്ഡലത്തില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ പുതിയ വോട്ടര്‍ ചേര്‍ക്കുന്നു.
അതേസമയം, നേരത്തെയുള്ള സ്വന്തം വീട്ടിലെ വോട്ട് നിലനിര്‍ത്തുകയും ചെയ്യും. ഇങ്ങനെയുള്ള ഇരട്ടവോട്ടില്‍ ഒരാള്‍തന്നെ രണ്ടിടത്തും എത്തി ചെയ്യുന്നത് സംബന്ധിച്ച പരാതികള്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വ്യാപകമായി ഉയര്‍ന്നതാണ്. ബൂത്തില്‍ കാമറയും ലൈവ് വെബ്കാസ്റ്റും ഏര്‍പ്പെടുത്തിയിട്ടും ഇത്തരത്തിലുള്ള ഇരട്ടവോട്ട് കുറഞ്ഞിട്ടില്ല. പയ്യന്നൂര്‍ മണ്ഡലത്തില്‍ വോട്ടുള്ള 127 പേര്‍ക്ക് കല്യാശ്ശേരി മണ്ഡലത്തിലുള്ള 91 പേരും തളിപ്പറമ്പ് മണ്ഡലത്തിലുള്ള 242 പേരും അഴീക്കോട്ടുള്ള 47 പേരും കണ്ണൂരിലുള്ള 30 പേരുമാണ് ഇരിക്കൂറിലെ പട്ടികയിലുള്ളത്.
read also: പുരുഷ ജനനേന്ദ്രിയം ചുരുങ്ങുന്നു ; 20 വർഷത്തിനുള്ളിൽ ബീജോല്പാദനം കുറയും; മനുഷ്യരാശിക്കു തന്നെ അപകടം
അഴീക്കോട് മണ്ഡലത്തില്‍ 711 ഇരട്ടവോട്ടുകളാണ് കണ്ടെത്തിയത്. പയ്യന്നൂര്‍ മണ്ഡലത്തിലെ 44 പേരും കല്യാശ്ശേരി മണ്ഡലത്തിലെ 124 പേരും കണ്ണൂരില്‍നിന്നുള്ള 282 പേരും തളിപ്പറമ്പില്‍നിന്ന് 204 പേരും ഇരിക്കൂറില്‍നിന്ന് 54 പേരുമാണ് അഴീക്കോട്ടെ പട്ടികയിലുള്ളത്. മറ്റുമണ്ഡലങ്ങളില്‍ വോട്ടുള്ള 537 പേരുകളാണ് ഇരിക്കൂര്‍ മണ്ഡലത്തിലെ പട്ടികയില്‍ കണ്ടെത്തിയത്.
Post Your Comments