തിരുവനന്തപുരം : സംസ്ഥാന പോലീസിന്റെ ഡേറ്റാ ബാങ്ക് കോഴിക്കോട്ടെ ഊരാളുങ്കൽ സൊസൈറ്റിക്ക് ആഭ്യന്തര വകുപ്പു തുറന്നുകൊടുത്തതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. സംസ്ഥാന സുരക്ഷയെ സംബന്ധിക്കുന്നതാണ് വിഷയം. ഊരാളുങ്കൽ സൊസൈറ്റിക്ക് പൊലീസിന്‍റെ ഡേറ്റാ ബാങ്ക് നൽകരുത്. നടപടി തെറ്റാണ്, സര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്നും പ്രതിപക്ഷം ഇതിനെതിരാണെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം കേരളത്തില്‍ പബ്ബുകള്‍ തുറക്കുന്നതിനെക്കുറിച്ച് മുഖ്യമന്ത്രി സൂചന നല്‍കിയതിനെയും വിമർശിച്ചു. കേരളത്തില്‍ പബ്ബുകള്‍ തുടങ്ങുന്നത് കേരളത്തിനെ മുക്കിക്കൊല്ലാനെന്നു ചെന്നിത്തല വിമർശിച്ചു.
ഇക്കഴിഞ്ഞ ഒക്ടോബര്‍ 29 നാണ് പാസ്പോർട്ട് അപേക്ഷാ പരിശോധനയ്ക്കുളള സോഫ്റ്റ്‍വെയറിന്‍റെ നിർമാണത്തിനായി സംസ്ഥാന പൊലീസിന്‍റെ ഡേറ്റാ ബേസ് സിപിഎം നിയന്ത്രണത്തിലുളള കോഴിക്കോട്ടെ ഊരാളുങ്കൽ സൊസൈറ്റിക്ക് തുറന്നുകൊടുക്കണമെന്ന ഉത്തരവ് പുറത്തിറങ്ങിയത്. അതീവ പ്രധാന്യമുളള ക്രൈം ആന്‍റ് ക്രിമിനൽ ട്രാക്കിങ് നെറ്റ്‍വർക് സിസ്റ്റത്തിലെ മുഴുവൻ വിവരങ്ങളും പരിശോധിക്കാൻ സാധിക്കുന്ന രീതിയിൽ സ്വതന്ത്രാനുമതിയാണ് നൽകിയത്. കൂടാതെ സംസ്ഥാന പൊലീസിന്‍റെ സൈബർ സുരക്ഷാ മുൻകരുതൽ മറികടന്ന് ഡേറ്റാ ബേസിൽ പ്രവേശിക്കാനുളള അനുവാദവും നൽകുന്നു.
Post Your Comments