ലോകകപ്പ് യോഗ്യത ആദ്യ റൗണ്ടിലെ ആദ്യ മത്സരത്തിൽ പോർച്ചുഗലിന് ജയം. അസർബൈജാനെ നേരിട്ട പോർച്ചുഗൽ ഏകപക്ഷികമായ ഒരു ഗോളിനാണ് വിജയിച്ചത്. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ഇറ്റലിയിൽ യുവന്റസിന്റെ സ്റ്റേഡിയത്തിൽ വെച്ചായിരുന്നു മത്സരം നടന്നത്. ദുർബലരായ അസർബൈജാനെതിരെ ഒരു ഗോൾ മാത്രമേ പോർച്ചുഗലിന് കഴിഞ്ഞൊള്ളു. പോർച്ചുഗലിന്റെ സൂപ്പർ താരനിര അടങ്ങുന്ന സ്‌ക്വാഡിന് കൂടുതൽ സമയം പന്ത് കൈവശമുണ്ടായിട്ടും ലഭിച്ച അവസരങ്ങൾ മുതലെടുക്കാനായില്ല.
37 -ാം മിനുട്ടിൽ മെദ്വേദിന്റെ സെൽഫ് ഗോളിലാണ് പോർച്ചുഗലിന്റെ ജയം. ക്രിസ്റ്റ്യാനോ റൊണാൾഡോ നിരവധി ഷോട്ടുകൾ എതിർ പോസ്റ്റിലേക്ക് എടുത്തെങ്കിലും ഒന്ന് പോലും ലക്ഷ്യത്തിലെത്തിയില്ല. അന്താരാഷ്ട്ര ഫുട്ബോളിൽ ഗോളടിയിൽ റെക്കോർഡ് ഇടാൻ ശ്രമിക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ ഇനിയും കാത്തിരിക്കേണ്ടി വരും. ബ്രൂണോ ഫെർണാണ്ടസ്, ജാവോ ഫെലിക്സ് എന്നിവർക്കും മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞില്ല. പോർച്ചുഗലിന്റെ ശേഷിക്കുന്ന മത്സരങ്ങൾ സെർബിയക്കും ലക്സംബർഗിനെതിരായുമാണ്.
Post Your Comments