Latest NewsNewsIndia

ഉരുളക്കിഴങ്ങിനെച്ചൊല്ലി സഹോദരങ്ങൾ തമ്മിൽ തർക്കം; മദ്ധ്യസ്ഥത വഹിക്കാനെത്തിയ സബ്ഇൻസ്‌പെക്ടർ വെടിയേറ്റ് മരിച്ചു

സഹോദരങ്ങൾ തമ്മിൽ നടന്ന തർക്കത്തിന് മദ്ധ്യസ്ഥത വഹിക്കാനെത്തിയ സബ്ഇൻസ്‌പെക്ടർ വെടിയേറ്റ് മരിച്ചു

ലക്‌നൗ: സഹോദരങ്ങൾ തമ്മിൽ നടന്ന തർക്കത്തിന് മദ്ധ്യസ്ഥത വഹിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥൻ വെടിയേറ്റ് മരിച്ചു. ഉത്തർപ്രദേശിലെ ആഗ്രയിലാണ് സംഭവം. സബ് ഇൻസ്‌പെക്ടറായ പ്രശാന്ത് യാദവാണ് കൊല്ലപ്പെട്ടത്. ഉരുളക്കിഴങ്ങ് വിളവെടുപ്പുമായി ബന്ധപ്പെട്ട് സഹോദരങ്ങൾ തമ്മിലുണ്ടായ തർക്കം പരിഹരിക്കാനെത്തിയതായിരുന്നു പ്രശാന്ത് യാദവ്.

Read Also: കണ്ണൂരിൽ വ്യാപക ഇരട്ടവോട്ട്​: ഒന്ന്​ സ്വന്തം വീട്ടില്‍; മറ്റൊന്ന് ഭര്‍ത്താവിന്റെ വീട്ടിലും

സഹോദരങ്ങളായ വിശ്വനാഥനും ശിവനാഥനും തമ്മിലാണ് തർക്കം ഉണ്ടായത്. വിശ്വനാഥൻ തന്നെ ഭീഷണിപ്പെടുത്തുന്നുവെന്ന് ശിവനാഥനാണ് പോലീസിനെ വിളിച്ചറിയിച്ചത്. തുടർന്ന് വിഷയത്തിൽ മദ്ധ്യസ്ഥത വഹിക്കാനായി സ്ഥലത്തെത്തിയ പ്രശാന്തിനെ കണ്ട് വിശ്വനാഥൻ ഓടി മറഞ്ഞു. വിശ്വനാഥനെ പിന്തുടർന്ന് പോകവെയാണ് പ്രശാന്തിന് വെടിയേറ്റത്. കഴുത്തിന് പരിക്കേറ്റ പ്രശാന്തിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിന് പിന്നാലെ വിശ്വനാഥൻ ഒളിവിൽ പോയി. ഇയാളെ പിടികൂടാൻ പ്രത്യേക സംഘത്തെ നിയോഗിച്ചതായി അധികൃതർ അറിയിച്ചു.

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രശാന്തിന്റെ കുടുംബത്തിന് 50 ലക്ഷം സഹായധനം പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളിൽ ഒരാൾക്ക് ജോലി നൽകുമെന്നും പ്രദേശത്തെ റോഡിന് അദ്ദേഹത്തിന്റെ പേര് നൽകുമെന്നും യോഗി ആദിത്യനാഥ് അറിയിച്ചു.

Read Also: സോളാർ പീഡനക്കേസ്; ഉമ്മൻ ചാണ്ടിക്കെതിരെ തെളിവില്ല; സർക്കാരിന് തിരിച്ചടിയായി ക്രൈംബ്രാഞ്ച് റിപ്പോർട്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button