
തൃശ്ശൂർ: ജില്ലയിൽ ഇന്ന് 94 പേർക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. 185 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1542 ആയിരിക്കുന്നു. തൃശ്ശൂർ സ്വദേശികളായ 47 പേർ മറ്റു ജില്ലകളിൽ കോവിഡ് ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,03,169 ആയിരിക്കുന്നു. 1,00,905 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ്ജ് ചെയ്തിരിക്കുന്നത്.
ജില്ലയിൽ വ്യാഴാഴ്ച്ച സമ്പർക്കം വഴി 92 പേർക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. കൂടാതെ ഉറവിടം അറിയാത്ത 02 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 11 പുരുഷൻമാരും 06 സ്ത്രീകളും പത്ത് വയസ്സിനു താഴെ 02 ആൺകുട്ടികളും 03 പെൺകുട്ടികളുമുണ്ട്.
Post Your Comments