കോഴിക്കോട്: ആർഎസ്എസുകാരനെ സംഘികളെന്ന് വിളിച്ച് അപമാനിക്കുന്നത് ശരിയല്ലെന്ന് കാലിക്കറ്റ് സർവകലാശാല മുൻ വി.സി അബ്ദുൾസലാം. തിരൂരിലെ ബി.ജെ.പി സ്ഥാനാർത്ഥിയാണ് അബ്ദുൾസലാം. മനോരമ ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ത്യക്കാരുടെ പാര്‍ട്ടിയാണ് ബി.ജെ.പിയെന്നും അദ്ദേഹം പറഞ്ഞു.
Also Read:കോൺഗ്രസിന്റെ മുങ്ങിത്താഴുന്ന കപ്പലിൽ നിന്ന് ആന്റണി പിച്ചും പേയും പറയുന്നു; പരിഹസിച്ച് ബിനോയ് വിശ്വം
പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും തന്റെയും ചിന്തകള്‍ ഒരുപോലെയായതിനാലാണ് താന്‍ ബി.ജെ.പിയില്‍ ചേര്‍ന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ബിജെപി യാതോരു അഴിമതിയും ഇല്ലാത്ത പാർട്ടിയാണെന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. ചൈന ഇന്ത്യയെ ആക്രമിച്ചാൽ ആദ്യം അതിർത്തിയിൽ പോയി നിൽക്കുന്നത് ആർഎസ്എസുകാരായിരിക്കുമെന്നും വേറെയാരും പോകില്ലെന്നും അബ്ദുൽ സലാം പറഞ്ഞു.
‘ആര്‍.എസ്.എസിനെ സംഘിയെന്ന് വിളിച്ച് ചീത്തയാക്കുകയാണ്. അവര്‍ എവിടെയാണ് കുഴപ്പം കാണിച്ചിരിക്കുന്നത്?. എന്റെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും ചിന്തകൾ ഒരുപോലെയായതിനാലാണ് ഞാൻ ബി.ജെ.പിയിൽ ചേർന്നത്’ – അദ്ദേഹം പറഞ്ഞു. 2019 ലാണ് അദ്ദേഹം ബി.ജെ.പിയിൽ ചേർന്നത്.
Post Your Comments