
ജമ്മുകശ്മീരിലെ ശ്രീനഗറിന് അടുത്ത് ലവായ്‌പോരയില്‍ സൈന്യത്തിന് നേരെ ഭീകരാക്രമണം. രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് ജീവന്‍ നഷ്ടമായി. ഒരു സിആര്‍പിഎഫ് ജവാന് പരുക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം.
പട്രോളിംഗ് സംഘത്തിന് നേരെ ഭീകരര്‍ വെടിവയ്ക്കുകയായിരുന്നു. ഭീകരവാദികള്‍ക്ക് നേരെ സൈന്യവും വെടിയുതിര്‍ത്തു. സംഭവ ശേഷം ഭീകരര്‍ രക്ഷപ്പെട്ടു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്ഥലത്ത് സൈന്യം തെരച്ചില്‍ തുടരുന്നു. ആക്രമണത്തിന് പിന്നില്‍ ഭീകരവാദ സംഘടനയായ ലഷ്‌കര്‍-ഇ- ത്വയ്ബയെന്നും വിവരം. കശ്മീര്‍ ഐജി വിജയ് കുമാറാണ് ഇക്കാര്യം പുറത്തുവിട്ടത്.
Post Your Comments