
കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ഒന്നിക്കുന്നു.മലയാളത്തിലും തമിഴിലുമാണ് ചിത്രം ഒരുങ്ങുന്നത്. ഒറ്റ് എന്നാണ് ചിത്രത്തിന്റെ മലയാള പതിപ്പിന്റെ പേര്. രെണ്ടഗം എന്ന പേരിൽ തമിഴിലും ചിത്രം പ്രദർശനത്തിനെത്തും. തമിഴ് പതിപ്പ് രെണ്ടഗത്തിലാണ് കുഞ്ചാക്കോ ബോബനൊപ്പം അരവിന്ദ് സ്വാമിയെത്തുന്നത്. ടോവിനോ തോമസ് നായകനായി എത്തിയ തീവണ്ടിയ്ക്ക് ശേഷം ഫെല്ലിനി സംവിധാനം ചെയ്യുന്ന ഒറ്റിന്റെ ചിത്രീകരണം ആരംഭിച്ചു.
അതേസമയം കുഞ്ചാക്കോ ബോബൻ തമിഴിലേക്ക് അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് രെണ്ടഗം. ഓഗസ്റ്റ് സിനമാസിന്റെ ബാനറിൽ ഷാജി നടേശനും ദി ഷോ പീപ്പിളിന്റെ ബാനറിൽ തമിഴ് താരം ആര്യയും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം.
Post Your Comments