Latest NewsKeralaNews

വ്യാജ വോട്ട് തടയാൻ സംശയമുള്ളവരെക്കൊണ്ട് മലയാളം സംസാരിപ്പിക്കണമെന്ന് കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: ബംഗ്ലാദേശികള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ വോട്ടര്‍ പട്ടികയില്‍ വ്യാപകമായി കടന്നുകൂടിയ സാഹചര്യത്തില്‍ വ്യാജ വോട്ടു കണ്ടുപിടിക്കാന്‍ സംശയമുള്ളവരെക്കൊണ്ട് മലയാളം സംസാരിപ്പിക്കണമെന്ന് കുമ്മനം രാജശേഖരന്‍.

Read Also : നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു

അതിര്‍ത്തി ജില്ലകളിലാണെങ്കില്‍ തമിഴോ കന്നഡയോ എങ്കിലും സംസാരിക്കുന്നവരെക്കൊണ്ടു മാത്രമേ വോട്ടു ചെയ്യിക്കാവൂ, സ്ഥാനാര്‍ത്ഥിയോ രാഷ്ട്രീയ പാര്‍ട്ടിയുടെ പോളിംഗ് ഏജന്റോ സംശംയം പ്രകടിപ്പിക്കുന്നവരെകൊണ്ട് സംസാരിപ്പിക്കാനുള്ള അധികാരം പ്രിസൈഡിംഗ് ഓഫീസര്‍ക്ക് നല്‍കണമെന്നും കുമ്മനം ആവശ്യപ്പെട്ടു. കള്ളവോട്ടുകളും ഇരട്ടവോട്ടുകളും ജനാധിപത്യപ്രക്രിയയെ അട്ടിമറിക്കുമെന്നും കുമ്മനം പറഞ്ഞു.

അതേസമയം, ഇരട്ടവോട്ടിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇരട്ടവോട്ടുള്ളവരെ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടായിരുന്നു ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചത്. ഇരട്ടവോട്ട് മരവിപ്പിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അന്തിമവോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ച സാഹചര്യത്തില്‍ ഇരട്ടവോട്ടുകള്‍ മരവിപ്പിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് നിയമ തടസമുണ്ട്. ഈ സാഹചര്യത്തിലാണ് ചെന്നിത്തല ഇപ്പോള്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button