തൃശൂര്‍: നാമനിര്‍ദ്ദേശപത്രിക തള്ളിയ സാഹചര്യത്തില്‍ സ്ഥാനാര്‍ത്ഥിയില്ലാതായ ഗുരുവായൂര്‍ നിയോജകമണ്ഡലത്തില്‍ ബി.ജെ.പി അനുഭാവികളായ വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലെത്തില്ലെന്ന് സൂചന. തങ്ങളുടെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയില്ലാത്ത മണ്ഡലത്തില്‍ എന്തിന് വോട്ടു ചെയ്യണമെന്ന ചോദ്യമാണ് ബി.ജെ.പി പ്രവര്‍ത്തകരും അനുഭാവികളും ഉന്നയിക്കുന്നത്.
Read Also :കോവിഡ് വൈറസിന്റെ ജനിതകമാറ്റം വന്ന പുതിയ വകഭേദം കേരളത്തിലെ 11 ജില്ലകളില്‍ കണ്ടെത്തി
ഗുരുവായൂരില്‍ ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി ദിലീപ് നായരെ പിന്തുണയ്ക്കാന്‍ ബി.ജെ.പി തീരുമാനിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യം പാര്‍ട്ടി പ്രവര്‍ത്തകരേയും വോട്ടര്‍മാരേയും പറഞ്ഞു ബോധ്യപ്പെടുത്തിയാല്‍ മാത്രമേ പിന്തുണ വോട്ടായി മാറുകയുള്ളു.
സാധാരണ വോട്ടര്‍മാരെ ബൂത്തിലെത്തിക്കാനും വോട്ടു ചെയ്യിക്കാനും ബി.ജെ.പി ശ്രമങ്ങളാരംഭിച്ചിട്ടുണ്ട്. നമ്മുടെ സ്ഥാനാര്‍ത്ഥിയില്ലെങ്കിലും വോട്ടര്‍മാര്‍ ഒരു കാരണവശാലും വോട്ടു ചെയ്യാതിരിക്കരുതെന്ന അഭ്യര്‍ത്ഥന ബി.ജെ.പി നേതാക്കള്‍ വോട്ടര്‍മാര്‍ക്ക് മുന്നില്‍ വച്ചിട്ടുണ്ട്.
ബി.ജെ.പിക്ക് കാല്‍ലക്ഷത്തിലേറെ വോട്ട് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ലഭിച്ച ഗുരുവായൂരില്‍ ലോക്സഭ തെരഞ്ഞെടുപ്പിലും മികച്ച വോട്ടിംഗ് നിലയുണ്ടായിരുന്നു.
അതുകൊണ്ടു തന്നെ ഗുരുവായൂരിലെ ബി.ജെ.പി വോട്ടുകള്‍ പാഴാകാതിരിക്കാന്‍ നേതൃത്വം ശ്രമിക്കുന്നുണ്ട്
Post Your Comments