
മംഗളൂരു: വീട്ടില്‍ വന്‍ കവര്‍ച. 700 ഗ്രാം സ്വര്‍ണവും 5 ലക്ഷം രൂപയും മോഷ്ടിച്ചു. കൊടിജാലിലെ ആബിദിന്റെ വീട്ടിലാണ് മോഷണം നടന്നത്. കിടപ്പു മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവുമാണ് ബുധനാഴ്ച രാത്രി മോഷണം പോയത്. സ്വര്‍ണം സൂക്ഷിച്ചിരുന്ന ഒഴിഞ്ഞ ബാഗ് വീടിന് പുറത്ത് നിന്ന് കണ്ടെത്തി.
Read Also : വാഹനാപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു
ആബിദിന്റെ മരുമകളുടെ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് മോഷണം നടന്നത്. സ്വര്‍ണാഭരണങ്ങള്‍ ബാങ്ക് ലോക്കറില്‍ നിന്നെടുത്ത് വീട്ടില്‍ കൊണ്ട് വന്നിരുന്നു. നഷ്ടപ്പെട്ട പണം ആബിദിന്റെ കച്ചവട സംബന്ധമായതാണ്. അടയ്ക്ക വ്യാപാരിയാണ് ആബിദ്.
കൊണാജെ പൊലീസ് സ്ഥലം സന്ദര്‍ശിച്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി തെളിവെടുത്തു. മോഷണം പോയ സ്വര്‍ണാഭരണങ്ങളുടെ വില 20 ലക്ഷത്തിലധികമാണെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
Post Your Comments