KeralaLatest NewsNewsIndiaCrime

താഴെ വീണ കത്തി അരുണിൻ്റെ നെഞ്ചിൽ കുത്തിയിറക്കാൻ എടുത്തുകൊടുത്തത് അഞ്ജു; ആര്യനാട് കൊലപാതകത്തിൽ ഞെട്ടിക്കുന്ന മൊഴി

ആ​​​ര്യ​​​നാ​​​ട്:​​​ ​​​ഉ​​​ഴ​​​മ​​​ല​​​യ്ക്ക​​​ല്‍​​​ ​​​കു​​​ള​​​പ്പ​​​ട​​​യി​​​ല്‍​​​ ​​​യു​​​വാ​​​വി​​​നെ​​​ ​​​ഭാ​​​ര്യ​​​യും​​​ ​​​കാ​​​മു​​​ക​​​നും​​​ ​​​ചേ​​​ര്‍​​​ന്ന് ​​​കു​​​ത്തി​​​ക്കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.​​ ഭാര്യയുടെയും കാമുകൻ്റെയും അവിതബന്ധത്തെ ചൊല്ലിയുണ്ടായ വഴക്ക് കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നു. അരുണിനെ കൊല്ലാൻ ശ്രീജു കത്തിയെടുത്തെങ്കിലും അത് താഴെവീഴുകയായിരുന്നു. ​താ​ഴെ​ ​വീ​ണ​ ​ക​ത്തി​ ​അ​ഞ്ജു​വാ​ണ് ​ശ്രീ​ജു​വി​ന് ​എ​ടു​ത്ത് ​കൊ​ടു​ത്ത​ത്.​ ​തു​ട​ര്‍​ന്നാ​ണ് ​അ​രു​ണി​ന്റെ​ ​നെ​ഞ്ചി​ല്‍​ ​ശ്രീ​ജു​ ​കു​ത്തി​യ​ത്.

Also Read:ഉരുളക്കിഴങ്ങിനെച്ചൊല്ലി സഹോദരങ്ങൾ തമ്മിൽ തർക്കം; മദ്ധ്യസ്ഥത വഹിക്കാനെത്തിയ സബ്ഇൻസ്‌പെക്ടർ വെടിയേറ്റ് മരിച്ചു

ഗു​​​രു​​​ത​​​ര​​​മാ​​​യി​​​ ​​​പ​​​രി​​​ക്കേ​​​റ്റ​​​ ​​​അ​​​രു​​​ണി​​​നെ​​​ ​​​പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ള്‍​​​ ​​​ആ​​​ര്യ​​​നാ​​​ട് ​​​ഗ​​​വ.​​​ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍​​​ ​​​എ​​​ത്തി​​​ച്ച​​​പ്പോ​​​ഴേ​​​ക്കും​​​ ​​​മ​​​രണം സംഭവിച്ചിരുന്നു. ശ്രീജുവിന് ഭാര്യയും മകളുമുള്ളതാണ്. 13​ ​വ​ര്‍​ഷം​ ​മുമ്പ് ​അ​രു​ണി​ന്റെ​ ​വി​വാ​ഹ​ത്തി​ന് ​മു​ന്‍​കൈ​ ​എ​ടു​ത്ത​തും​ ​ശ്രീ​ജു​വാ​യി​രു​ന്നു. 18​ ​വ​യ​സ് ​പൂ​ര്‍​ത്തി​യാ​യ​ ​ദി​വ​സ​ം സ്വന്തം ഇഷ്ടപ്രകാരം അരുണുമൊത്ത് ഇറങ്ങിപ്പോവുകയായിരുന്നു അഞ്ജു. ​പ്ര​ണ​യ​വി​വാ​ഹ​ത്തി​ന് ​പി​ന്നാ​ലെ​ ​അ​ഞ്ജു​വി​ന് ​ബ​ന്ധു​ക്ക​ളു​മാ​യി​ ​അ​ക​ലേ​ണ്ടി​ ​വ​ന്നു.

അ​​​രു​​​ണി​​​ന്റെ​​​ ​​​നെ​​​ഞ്ചി​​​ല്‍​​​ ​​​ഉ​​​ണ്ടാ​​​യ​​​ ​​​മു​​​റി​​​വാ​​​ണ് ​​​മ​​​ര​​​ണ​​​കാ​​​ര​​​ണ​​​മെ​​​ന്ന് ​​​ഡോ​​​ക്ട​​​ര്‍​​​ ​​​അ​​​റി​​​യി​​​ച്ച​​​താ​​​യി​​​ ​​​ആ​​​ര്യ​​​നാ​​​ട് ​​​ഇ​​​ന്‍​​​സ്‌​പെ​​​ക്ട​​​ര്‍​​​ ​​​പ​​​റ​​​ഞ്ഞു.​​​ ​​​സം​​​ഘ​​​ര്‍​​​ഷ​​​ത്തി​​​നി​​​ടെ​​​ ​​​ശ്രീ​​​ജു​​​വി​​​ന്റെ​​​ ​​​വ​​​ല​​​തു​​​കൈ​​​യ്‌ക്കും​​​ ​​​പ​​​രി​​​ക്കേറ്റു.​​​ അ​​​രു​​​ണി​​​ന്റെ​​​ ​​​സു​​​ഹൃ​​​ത്ത് ​​​ലോ​​​റി​​​ ​​​ഡ്രൈ​​​വ​​​റാ​​​യ​​​ ​​​ശ്രീ​​​ജു​​​വു​​​മാ​​​യി​​​ ​​​അ​​​ഞ്ജു​​​ ​​​നാ​​​ലു​​​ ​​​വ​​​ര്‍​​​ഷ​​​മാ​​​യി​​​ ​​​അ​​​ടു​​​പ്പ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു.​​​ ​​​

shortlink

Related Articles

Post Your Comments

Related Articles


Back to top button