ന്യൂഡൽഹി: നാഷണൽ ക്യാപ്പിറ്റൽ ടെറിട്ടറി ഭേദഗതി ബിൽ രാജ്യസഭയും പാസാക്കി. കോൺഗ്രസിന്റെയും ആം ആ്ദമി പാർട്ടി അംഗങ്ങളുടെയും പ്രതിഷേധത്തിനും ഇറങ്ങിപ്പോക്കിനും ഇടയിലായിരുന്നു ബിൽ പാസാക്കിയത്. ബിൽ നേരത്തെ ലോക്‌സഭയും പാസാക്കിയിരുന്നു.
Read Also : മൃത്യുഞ്ജയ മന്ത്രം ജപിച്ചാല്‍
ബിൽ സെലക്ട് കമ്മറ്റിക്ക് വിടണമെന്ന് ആവശ്യപ്പെട്ടായിരുന്നു കോൺഗ്രസിന്റെയും ആം ആദ്മി പാർട്ടിയുടെയും പ്രതിഷേധം. നിയമ നിർമാണ സഭകളും ഭരണകർത്താക്കളും കൂടുതൽ യോജിച്ച് പ്രവർത്തിക്കുന്നതിനും അവ്യക്തതകൾ ഒഴിവാക്കുന്നതിനുമാണ് ബില്ലിലൂടെ ലക്ഷ്യം വെയ്ക്കുന്നതെന്ന് ആഭ്യന്തര സഹമന്ത്രി ജി . കിഷൻ റെഡ്ഡി പറഞ്ഞു.
തെരഞ്ഞെടുക്കപ്പെടുന്ന സർക്കാരിന്റെ അധികാരം പിടിച്ചുപറിക്കുകയെന്ന ലക്ഷ്യം ബില്ലിന് പിന്നിൽ ഇല്ല. ഡൽഹിയുടെ ഭരണാധികാരിയായ ലഫ്റ്റനന്റ് ഗവർണർക്ക് ഇത് കൂടുതൽ അധികാരവും നൽകുന്നില്ല അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments