ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കിയതിന് പിന്നാലെ ബാറ്റിംഗ് റാങ്കിങ്ങിൽ നേട്ടമുണ്ടാക്കി ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയും വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മയും. വിരാട് കോഹ്ലി ഒരു സ്ഥാനം മെച്ചപ്പെടുത്തി നാലാം സ്ഥാനത്ത് എത്തിയപ്പോൾ മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി രോഹിത് ശർമ്മ റാങ്കിങ്ങിൽ പതിനാലാം സ്ഥാനത്തെത്തി. ഇംഗ്ലണ്ടിനെതിരായ അവസാന ടി20യിൽ കോഹ്ലി 52 പന്തിൽ പുറത്താവാതെ 80 റൺസ് നേടിയിരുന്നു.
കോഹ്‌ലിക്കൊപ്പം ഓപ്പണിങ് കൂട്ടുക്കെട്ടിലെത്തിയ രോഹിത് ശർമ്മ 34 പന്തിൽ 64 റൺസ് നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. കൂടാതെ മികച്ച ഫോമിൽ തുടരുന്ന ഇന്ത്യൻ താരം ശ്രേയസ് അയ്യർ അഞ്ച് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി റാങ്കിങ്ങിൽ 26-ാം സ്ഥാനത്തെത്തി. ഐസിസിയുടെ ഏകദിന റാങ്കിങ്ങിൽ ബാറ്റ്സ്മാൻമാരിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയാണ് ഒന്നാം സ്ഥാനത്ത്. പാകിസ്താൻ ബാറ്റ്സ്മാൻ ബാബർ അസം രണ്ടാമതും രോഹിത് ശർമ്മ മൂന്നാം സ്ഥാനത്തും തുടരുന്നു.
Post Your Comments