കോഴിക്കോട് : രാജ്യത്തെ വൈവിധ്യങ്ങള്‍ തകര്‍ത്ത് ജനങ്ങളെ ഭിന്നിപ്പിച്ച് ഭരണത്തില്‍ തുടരാന്‍ ശ്രമിക്കുകയാണ് ബി.ജെ.പിയെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മണ്ണൂര്‍ വളവില്‍ ബേപ്പൂര്‍ നിയോജകമണ്ഡലം സ്ഥാനാര്‍ഥി അഡ്വ. പി.എ. മുഹമ്മദ് റിയാസിന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയതായിരുന്നു യെച്ചൂരി.
Read Also : വെള്ളിയാഴ്ച്ച ഭാരത് ബന്ദിന് ആഹ്വാനം
കോര്‍പറേറ്റുകള്‍ക്ക് വേണ്ടി കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമവും കര്‍ഷകവിരുദ്ധ നിയമങ്ങളും നടപ്പാക്കില്ലെന്ന് ആര്‍ജവത്തോടെ പ്രഖ്യാപിച്ച സര്‍ക്കാറാണ് കേരളത്തിലേത്. ആ സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ബി.ജെ.പിയുമായി കൈകോര്‍ക്കുകയാണ് കോണ്‍ഗ്രസെന്ന് യെച്ചൂരി പറഞ്ഞു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ ഉപയോഗിച്ച് എല്‍.ഡി.എഫ് സര്‍ക്കാറിനെ തകര്‍ക്കാര്‍ ബി.ജെ.പി ശ്രമിക്കുന്നതിന് യു.ഡി.എഫ് ഒത്തുകളിക്കുകയാണ്. കോണ്‍ഗ്രസ് സര്‍ക്കാറുള്ള സംസ്ഥാനങ്ങളിലെല്ലാം എം.എല്‍.എമാരടക്കം ബി.ജെ.പിയില്‍ ചേരുകയാണ്.
മനുഷ്യരെന്നനിലയില്‍ ജനങ്ങള്‍ക്ക് ഒത്തൊരുമയോടെ ജീവിക്കാന്‍ കഴിയുന്ന ഏക സംസ്ഥാനം കേരളമാണ്. അതുകൊണ്ടാണ് ഒരു കരീമിനും ഒരു റിയാസിനും നടുവില്‍ സീതാറാമിന് നില്‍ക്കാനാകുന്നത്. ഈ ഐക്യം എന്നും നിലനില്‍ക്കണമെന്നും യെച്ചൂരി പറഞ്ഞു.
Post Your Comments