KeralaLatest NewsNews

കന്യാസ്ത്രീകളെ ആക്രമിച്ച സംഭവം: കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് അമിത് ഷായ്ക്ക് പിണറായി വിജയൻ കത്തയച്ചു

ഉത്തർപ്രദേശിൽ ട്രെയിൻ യാത്രക്കിടെ മലയാളി കന്യാസ്ത്രീകൾ ആക്രമിക്കപ്പെട്ട സംഭവത്തിൽ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അമിത് ഷായ്ക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: ഉത്തർപ്രദേശിൽ ട്രെയിൻ യാത്രക്കിടെ മലയാളി കന്യാസ്ത്രീകൾ ആക്രമിക്കപ്പെട്ട സംഭവത്തിൽ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്കിലൂടെ മുഖ്യമന്ത്രി തന്നെയാണ് അമിത് ഷായ്ക്ക് കത്തയച്ച വിവരം അറിയിച്ചത്. ബജ്റംഗ് ദൾ പ്രവർത്തകരും ഝാൻസി പോലീസും ചേർന്നാണ് കന്യാസ്ത്രീകളെ ഉപദ്രവിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കുന്നു.

ട്രെയിനിൽ നിന്നും കന്യസ്ത്രീകളെ ബലമായി പിടിച്ചിറക്കി. തിരിച്ചറിയൽ കാർഡ് കാണിച്ചു പോലും പോലീസ് അവരെ വെറുതെ വിട്ടില്ല. ഉന്നത തലത്തിലുള്ള ഇടപെടലിനു ശേഷം രാത്രി 11 മണിക്കാണ് പോലീസ് സ്റ്റേഷനിൽ നിന്ന് ഇവരെ വിട്ടയച്ചതെന്നും അദ്ദേഹം പറഞ്ഞു.

Read Also: എൻഎസ്എസിനെ വിരട്ടാമെന്ന് ചിന്തിക്കുന്നവർ മൂഢസ്വർഗത്തിൽ; മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി സുകുമാരൻ നായർ

രാജ്യത്തിന്റെ പ്രതിഛായയ്ക്കും മത സഹിഷ്ണുതാ പാരമ്പര്യത്തിനും കളങ്കമുണ്ടാക്കുന്ന പ്രവൃത്തിയാണ് ബജ്റംഗ് ദളിന്റെയും ഝാൻസി പോലീസിന്റെയും ഭാഗത്തു നിന്നുണ്ടായത്. ഭരണഘടന ഉറപ്പു നൽകുന്ന വ്യക്തി സ്വാതന്ത്ര്യത്തിനെതിരായ ഈ ആക്രമണത്തെ ഗൗരവമായി കാണണമെന്നും സംഭവത്തെ കേന്ദ്രസർക്കാർ അപലപിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഡൽഹിയിൽ നിന്ന് ഈ മാസം 19 ന് ഒഡീഷയിലേക്ക് പോകുകയായിരുന്ന സേക്രട്ട് ഹാർട്ട് കോൺഗ്രിഗേഷൻ ഡൽഹി പ്രോവിൻസിലെ രണ്ടു കന്യാസ്ത്രീകൾക്കും രണ്ട് വിദ്യാർത്ഥിനികൾക്കും നേരെയാണ് ഒരു സംഘം ആക്രമണം നടത്തിയത്. സംഭവത്തിൽ എത്രയും വേഗം നടപടി സ്വകരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി കേരളാ ഘടകവും അമിത് ഷായ്ക്ക് കത്ത് നൽകിയിട്ടുണ്ട്.

Read Also: ജസ്റ്റിസ് എൻ വി രമണ അടുത്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസാകും; സർക്കാരിന് ശുപാർശ സമർപ്പിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button