ന്യൂഡൽഹി: രാജ്യത്തെ പെട്രോൾ, ഡീസൽ വില കുറഞ്ഞു. പെട്രോളിനും ഡീസലിനും 18 പൈസ വീതമാണ് കുറഞ്ഞിരിക്കുന്നത്. ഒരു വർഷത്തിനിടെ ഇത് ആദ്യമായാണ് പെട്രോൾ വിലയിൽ കുറവ് രേഖപ്പെടുത്തുന്നത്. 2020 മാർച്ച് 16 നാണ് ഇതിന് മുൻപ് ഇന്ധനവില കുറഞ്ഞത്.
Read Also: മാന്നാറിൽ യുവതിയെ സ്വർണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ സംഭവം; മൂന്നു പേർ അറസ്റ്റിൽ
അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണവില കുറഞ്ഞിരുന്നു. ഇത് ഇന്ത്യയിലും പ്രതിഫലിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇന്ധനവില കുറഞ്ഞതോടെ, തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന്റെ വില 92 രൂപ 87 പൈസയായി. തിരുവനന്തപുരത്ത് ഒരു ലിറ്റർ ഡീസലിന് 87 രൂപ 35 പൈസയാണ് വില. കൊച്ചിയിൽ പെട്രോളിന് 90 രൂപ 86 പൈസയും കോഴിക്കോട് 91 രൂപ 24 പൈസയുമാണ് ഒരു ലിറ്റർ പെട്രോളിന്റെ വില.
കൊച്ചിയിൽ ഡീസലിന് 85 രൂപ 41 പൈസയും കോഴിക്കോട് 85 രൂപ 82 പൈസയും നൽകണം. ഡൽഹിയിൽ പെട്രോൾ, ഡീസൽ വില യഥാക്രമം ലിറ്ററിന് 90 രൂപ 99 പൈസ, 81 രൂപ 30 പൈസ എന്നിങ്ങനെയാണ്.
Post Your Comments