ആർ എസ് എസുകാർ കാക്കി നിക്കറിടുന്നതിനെ ട്രോളുന്നവരാണ് കമ്മ്യൂണിസ്റ്റുകാർ. ഇപ്പോഴിതാ, ചുവന്ന കൊടിയും പിടിച്ച് കാക്കി നിക്കറുമിട്ട് പരേഡ് നടത്തുന്ന ഒരു കൂട്ടം ആളുകളുടെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു. കഴിഞ്ഞ ദിവസമെടുത്തതാണ് വീഡിയോ എന്നാണ് സൂചന. അതേസമയം, സംഭവം കേരളത്തിൽ ആണോയെന്ന് വ്യക്തമല്ല.
വീഡിയോയുടെ തുടക്കത്തിൽ സി പി എമ്മുകാരുടെ അരിവാൾ ചുറ്റിക നക്ഷത്രമുള്ള ചുവന്ന കൊടിയും പിടിച്ച് ഒരാൾ നടക്കുന്നുണ്ട്. പിന്നാലെ, പരേഡുപോലെ മറ്റുള്ളവരും. സംഭവത്തിൽ ഇതുവരെ കൃത്യത വന്നിട്ടില്ല. ബിജെപി കേരളം ഉൾപ്പെടെ നിരവധി ഫേസ്ബുക്ക് ഗ്രൂപ്പുകളിൽ ഈ വീഡിയോ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പരിഹാസം നിറഞ്ഞ കമൻ്റുകളാണ് നിറയെ. ‘കേന്ദ്ര പദ്ധതികൾ മാത്രമല്ല ദണ്ഡയും കാക്കി ട്രൗസറും കൂടി കമ്മികൾ അടിച്ചുമാറ്റിയ വിവരം അറിയിച്ചു കൊള്ളുന്നു‘ എന്ന് ഒരാൾ കുറിച്ചു. ഇവന്മാർ ചിരിപ്പിച്ച് കൊല്ലുമെന്നാണ് മറ്റൊരാളുടെ കമൻ്റ്.
Post Your Comments