കൊച്ചി: ഐഫോണ്‍ വിവാദത്തില്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി കസ്റ്റംസ് മുമ്പാകെ ഹാജരാകാതെ വീണ്ടും ഒഴിഞ്ഞുമാറി. ചോദ്യംചെയ്യലിനു ഹാജരാകാന്‍ രണ്ടാംതവണയാണു കസ്റ്റംസ് നോട്ടീസ് നല്‍കുന്നത്. കഴിഞ്ഞ 10നു നോട്ടീസ് അയച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല. വിനോദിനിയെ അറസ്റ്റ് ചെയ്തു ചോദ്യംചെയ്യാനുള്ള നിയമപരമായ നടപടികള്‍ കസ്റ്റംസ് ഇനി തുടങ്ങിയേക്കുമെന്നാണു സൂചന.
വട്ടിയൂര്‍ക്കാവിലെ വീട്ടുവിലാസത്തിലേക്ക് ആദ്യം തപാലിലയച്ച നോട്ടീസ് ആളില്ലെന്ന കാരണത്താല്‍ മടങ്ങിയിരുന്നു. ഇ-മെയില്‍ ആയും നോട്ടീസ് അയച്ചെങ്കിലും ലഭിച്ചില്ലെന്നായിരുന്നു വിനോദിനിയുടെ വാദം. ഇത്തവണ കണ്ണൂരിലെ വിലാസത്തിലാണു നോട്ടീസ് അയച്ചത്. എകെജി സെന്റര്‍ ഫ്ളാറ്റിന്റെ വിലാസത്തിലും അയച്ചു. രണ്ടും കിട്ടിയില്ലെന്നു വിനോദിനി പറയുന്നു. ചോദ്യംചെയ്യല്‍ നീട്ടിക്കൊണ്ടുപോകാനുള്ള തന്ത്രമാണിതെന്നു കസ്റ്റംസ് കരുതുന്നു.
read also: വൈഗയുടേത് മുങ്ങിമരണം, ഒപ്പമുണ്ടായിരുന്ന പിതാവിനെ കാണാനില്ല; നാലു ദിവസമായി ഫോണ്‍ സ്വിച്ചോഫ്
നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുംവരെ ചോദ്യംചെയ്യലിനു ഹാജരാകേണ്ടെന്ന നിര്‍ദേശം സിപിഎം നേതൃത്വം വിനോദിനിക്കു നല്കിയിട്ടുള്ളതായും അറിയുന്നു. എന്നാൽ അടുത്തതായി അറസ്റ്റ് ചെയ്തു ചോദ്യം ചെയ്യാനും കസ്റ്റംസിന് നീക്കമുണ്ടെന്നാണ് സൂചന. ഇത്തവണ തപാല്‍ മാര്‍ഗവും ഇമെയിലിലും നോട്ടീസ് അയച്ചിട്ടുണ്ട്. 30 നും വിനോദിനി ഹാജരായില്ലെങ്കില്‍ നോണ്‍ ബെയിലബിള്‍ വാറന്റിനുവേണ്ടി കോടതിയെ സമീപിക്കാനാണ് കസ്റ്റംസിന്റെ നീക്കം.
Post Your Comments