മലപ്പുറം: യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ഫിറോസ് കുന്നംപറമ്പിലിന്റെ നാമനിര്‍ദേശ പത്രിക ‘ഹിറ്റ്’. ജില്ലയില്‍ നിന്ന് പത്രിക സമര്‍പ്പിച്ചവരില്‍ വിശദാംശങ്ങള്‍ അറിയാന്‍ ഏറ്റവും കൂടുതല്‍ പേര് തെരഞ്ഞെടുപ്പ് കമീഷന്റെ വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത് ഫിറോസിന്റെ സത്യവാങ്മൂലമാണ്. അതേസമയം പി.കെ. കുഞ്ഞാലിക്കുട്ടി, സുലൈമാന്‍ ഹാജി, പി.വി. അന്‍വര്‍, കെ.ടി. ജലീല്‍ എന്നിവരുടെ സത്യവാങ്മൂലവും നിരവധിപേര്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്.
Read Also: പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ല; രാഹുല്‍ ഗാന്ധി
മലപ്പുറത്തുനിന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന പാലോളി അബ്ദുറഹ്മാന്റേതാണ് ഏറ്റവും കുറവ്. 18 പേര്. 350 പേരാണ് ഫിറോസിന്റെ സത്യവാങ്മൂലം ഡൗണ്‍ലോഡ് ചെയ്തത്. എതിര് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന കെ.ടി. ജലീലും രണ്ട് പത്രികകള്‍ നല്‍കിയിരുന്നു. ഇത് 121 പേര് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. ഫിറോസിന് പിറകില്‍ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വിവരങ്ങള്‍ അറിയാനാണ് കൂടുതലാളുകള്‍ താല്പര്യം കാണിച്ചിരിക്കുന്നത്. 180 പേരാണ് സത്യവാങ്മൂലം ഡൗണ്‍ലോഡ് ചെയ്തത്. കൊണ്ടോട്ടിയിലെ ഇടത് സ്വതന്ത്രന് സുലൈമാന്‍ ഹാജി (173), നിലമ്പൂരിലെ ഇടത് സ്ഥാനാര്‍ഥി പി.വി. അന്‍വര്‍ (139), പെരിന്തല്‍മണ്ണയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.പി. മുഹമ്മദ് മുസ്തഫ (105) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ കണക്കുകള്‍.
Post Your Comments