തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ കേരളത്തിൽ പിണറായി സര്‍ക്കാറിനു തുടര്ഭരണം ലഭിക്കുമെന്ന പ്രവചനവുമായി മനോരമ – വിഎംആര്‍ അഭിപ്രായ സര്‍വെ. 77 മുതല്‍ 82 വരെ സീറ്റുകളാണ് എല്‍ഡിഎഫിന് ലഭിക്കുകയെന്നാണ് പ്രവചനം. യുഡിഎഫ് 54 മുതല്‍ 59 വരെ സീറ്റുകള്‍ നേടിയേക്കും. എന്‍ഡിഎയ്ക്ക് മൂന്ന് സീറ്റുകള്‍ വരെ ലഭിച്ചേക്കുമെന്നുമാണ് സര്‍വെ റിപ്പോര്‍ട്ട്.
രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ഒരു മണ്ഡലമാണ് നേമം. അതി ശക്തമായ പോരാട്ടമാണ് ഇവിടെ നടക്കുന്നതെന്ന് സൂചിപ്പിക്കുന്ന സര്‍വെയിൽ എന്‍ഡിഎയ്ക്കാണ് നേരിയ മേല്‍ക്കൈ. യുഡിഎഫ് മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെടുമെന്നും ഫലം. കെ.മുരളീധരന്‍ സ്ഥാനാര്‍ഥിയായി എത്തുന്നതിന് മുന്‍പാണ് ഈ സര്‍വേ നടത്തിയത് എന്നതും ശ്രദ്ധിക്കേണ്ടതാണ്.
Post Your Comments