തിരുവനന്തപുരം: ഉത്തര്‍ പ്രദേശില്‍ കന്യാസ്ത്രീകള്‍ക്കെതിരെയുണ്ടായ അതിക്രമത്തെ ന്യായീകരിക്കുന്ന തരത്തില്‍ നേമത്തെ എന്‍ഡിഎ സ്ഥാനാര്‍ഥിയായ കുമ്മനം രാജശേഖരന്റെ പേരിൽ വ്യാജവാര്‍ത്ത പ്രചരിക്കുന്നതിനെതിരെ പരാതിയുമായി ബിജെപി. ഓണ്‍ലൈന്‍ മാധ്യമത്തില്‍ വന്ന വാര്‍ത്തയ്ക്കെതിരെ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്‍ പരാതി നല്‍കി. ഇത്തരത്തിലുള്ള പരാമര്‍ശം കുമ്മനം നടത്തിയിട്ടില്ലെന്നും സംഭവത്തെ അദ്ദേഹം ശക്തിയായി അപലപിക്കുകയാണ് ചെയ്തത് എന്നും പരാതിയിൽ ബിജെപി പറഞ്ഞു.
കുമ്മനത്തിന്റെ വിജയസാധ്യതയെ ബാധിക്കാവുന്ന തരത്തില്‍ ചില തത്പരകക്ഷികള്‍ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നത് ആണെന്നും ഇത് പ്രത്യേക സമുദായാംഗങ്ങളുടെ മനസ്സില്‍ കുമ്മനത്തിനെതിരെ വെറുപ്പ് സൃഷ്ടിക്കുമെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.
Post Your Comments