പനാജി : ഗോവയിലെ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ വിജയം. ഏഴ് തദ്ദേശീയ സീറ്റുകളിലേക്കായി മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് നടന്ന വന്‍വിജയത്തിന് പിന്നാലെയാണ് ജില്ലാ പഞ്ചായത്തുകളിലെ നേട്ടം. പനജി കോര്‍പ്പറേഷനടക്കം ബിജെപി നേടി. സംസ്ഥാന അസംബ്ലി തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ബാക്കിയുള്ളപ്പോഴാണ് ബിജെപിയുടെ മിന്നുന്ന നേട്ടം.
ശനിയാഴ്ചയാണ് തെരഞ്ഞെടുപ്പ് നടന്നത്. തിങ്കളാഴ്ചയായിരുന്നു വോട്ടെണ്ണല്‍. ഒരു സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കാനായത്. തെരഞ്ഞെടുപ്പ് നടന്ന ഏഴ് സീറ്റുകളില്‍ ആറെണ്ണവും ബിജെപി നേടി. എന്‍ജിഒകളും രാഷ്ട്രീയ പാര്‍ട്ടികളും ആരോപണങ്ങള്‍ ഉന്നയിച്ചപ്പോഴും ജനങ്ങള്‍ക്ക് ബിജെപി പിന്തുണയ്ക്കുന്ന സ്ഥാനാര്‍ഥികളില്‍ വിശ്വാസമുണ്ടെന്നാണ് തെരഞ്ഞെടുപ്പില്‍ വ്യക്തമായതെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു.
Read Also : വിദേശത്ത് വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാൻ സ്പീക്കർ പദ്ധതിയിട്ടിരുന്നു; സ്വപ്‌നയുടെ മൊഴി പുറത്ത്
അടുത്ത അസംബ്ലി തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷം ബിജെപി നേടുമെന്നും പ്രമോദ് സാവന്ത് വിശദമാക്കി. പനാജിക്ക് പുറമേ വാല്‍പൊയ്, ബിച്ചോലിം, പെര്‍നേം, കകുര്‍ച്ചോരേം കക്കോരയും ബിജെപി പിന്തുണയ്ക്കുന്ന സ്ഥാനാര്‍ഥികള്‍ തൂത്തുവാരി. 105 വാര്‍ഡുകളില്‍ 85 വാര്‍ഡുകളും ബിജെപിയെ പിന്തുണച്ചു. ഏറെ പ്രതീക്ഷയോടെ കണ്ടിരുന്ന കണ്‍കോലിം മുന്‍സിപ്പാലിറ്റി കോണ്‍ഗ്രസ് നേടിയതിന്‍റെ ഉത്തരവാദിത്തം ബിജെപി സംസ്ഥാന പ്രസിഡന്‍റ് സദാനന്ദ് ഷെട് തനാവാഡേ പ്രതികരിച്ചു.
Post Your Comments