KeralaLatest NewsIndiaNews

എന്തോന്ന് ചോദ്യം ആണെടെ ഇത്?; മാധ്യമപ്രവർത്തകൻ്റെ ചോദ്യത്തിന് അമിത് ഷായുടെ മാസ് മറുപടി

കേരളത്തിലെ അഴിമതി കേസ് എന്തിനാണ് എൻ ഐ എ അന്വേഷിക്കുന്നത്? മാധ്യമപ്രവർത്തകൻ്റെ ചോദ്യത്തിന് അമിത് ഷായുടെ മാസ് മറുപടി

കേരളത്തിലെ സ്വർണക്കടത്തും അഴിമതിയും എന്തുകൊണ്ടാണ് ഇ ഡിയും എൻ ഐ എയും അന്വേഷിക്കുന്നതെന്ന മാധ്യമപ്രവർത്തകൻ്റെ ചോദ്യത്തിന് മാസ് മറുപടി നൽകി കേന്ദ്രമന്ത്രി അമിത് ഷാ. തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി കേരളത്തിലെത്തിയ അദ്ദേഹത്തോട് പ്രമുഖ മാധ്യമ പ്രവർത്തകൻ്റേതായിരുന്നു ചോദ്യം. ചോദ്യത്തിന് അമിത് ഷാ നൽകിയ മറുപടി സോഷ്യൽ മീഡിയകളിൽ ഹിറ്റാകുന്നു. ‘ഇന്ത്യയിലെ കേസ് പിന്നെ ഇന്ത്യയിലെ ഏജൻസി അല്ലാതെ യു എൻ ആണോ അന്വേഷിക്കുക? എന്തോന്ന് ചോദ്യം ആണിത്?’ എന്നായിരുന്നു അമിത് ഷാ മാധ്യമപ്രവർത്തകനോട് തിരിച്ച് ചോദിച്ചത്.

Also Read:തീ കൊളുത്തി മുടി വെട്ടിയ സംഭവം, പന്ത്രണ്ട് വയസുകാരന്റെ മരണത്തില്‍ വഴിത്തിരിവ്, കുട്ടിയുടെ മരണമൊഴി ഞെട്ടിക്കുന്നത്

അതേസമയം, കേരളത്തെ ഇടതു സർക്കാർ രക്തപങ്കിലമാക്കിയെന്ന് അദ്ദേഹം ആരോപിച്ചു. ഇടത് ഭരണം കേരളത്തെ പിന്നോട്ട് വലിച്ചെന്നും കാഞ്ഞിരപ്പള്ളിയിൽ നടന്ന ബിജെപിയുടെ പൊതുപരിപാടിയിൽ അമിത് ഷാ പറഞ്ഞു. കേരളത്തിൽ വികസന മുരടിപ്പാണ് നടക്കുന്നതെന്നും അമിത് ഷാ പറഞ്ഞു കേന്ദ്ര പദ്ധതികളുടെ ഗുണം കേരളത്തിന് ലഭിക്കുന്നുണ്ട്. കേന്ദ്രസർക്കാർ കേരളത്തിന്റെ വികസനത്തിന് സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. കേന്ദ്രം കേരളത്തിൽ നിരവധി വികസന പദ്ധതികൾ ഇതിനോടകം തന്നെ ആരംഭിച്ചു. മോദി സർക്കാർ കേരള സർക്കാരിനെ നന്നായി സഹായിച്ചുവെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി ജനങ്ങളോട് മറുപടി പറയണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു. കേസിൽ മുഖ്യമന്ത്രി യുടെ പ്രിൻസിപ്പൽ സെക്രട്ടറിയ്ക്ക് പങ്കുണ്ടായിരുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു. ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. കേളത്തിൽ ബിജെപിയുടെ നില മെച്ചപ്പെട്ടു. വരുന്ന തെരഞ്ഞെടുപ്പിൽ മികച്ച വിജയം ബിജെപി നേടുമെന്നും അമിത് ഷാ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button