Latest NewsIndiaNews

യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ മുന്‍കാമുകന്‍ സാമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു; കോടതിയുടെ സഹായം തേടി അമ്മ

ഹര്‍‌ജിക്കാരിയുടെ മകള്‍ വിവാഹിതയും അഞ്ചു വയസുകാരന്റെ അമ്മയുമാണ്.

ഹൈദരാബാദ്: മകളുടെ നഗ്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് നീക്കം ചെയ്യാന്‍ ഹൈക്കോടതിയുടെ സഹായം തേടി ഒരമ്മ. യുവതിയുടെ മുൻ കാമുകനാണ് നഗ്ന ചിത്രങ്ങൾ പങ്കുവച്ചത്. ഇതിനെതിരെ പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹൈദരാബാദ് മാധപുര്‍ സ്വദേശിനിയായ സ്ത്രീ തെലങ്കാന ഹൈക്കോടതിയുടെ സഹായം തേടിയത്.

പരാതിക്കാരിയുടെ മകള്‍ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ എന്നിവയെ സമീപിച്ചിട്ടും കാര്യമായ ഫലം ഉണ്ടാകാത്തതിനെത്തുട‌ന്നാണ് അമ്മ കോടതിയെ സമീപിച്ചത്. ഹര്‍‌ജിക്കാരിയുടെ മകള്‍ വിവാഹിതയും അഞ്ചു വയസുകാരന്റെ അമ്മയുമാണ്. യുവതിയ്ക്ക് 2011 ല്‍ ഒരു സഹപാഠിയുമായി അടുപ്പം ഉണ്ടായിരുന്നു. വളരെ കുറച്ച്‌ നാള്‍ മാത്രമെ ആ ബന്ധം നീണ്ടു നിന്നുള്ളു. കാമുകന്റെ മോശം സ്വഭാവം മൂലം എട്ട് മാസത്തിനുള്ളില്‍ മകള്‍ ആ ബന്ധം ഉപേക്ഷിച്ചു. ആവശ്യപ്പെടുന്ന തരത്തിലുള്ള ചിത്രങ്ങള്‍ അയച്ചു നല്‍കിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് ചിത്രങ്ങള്‍ കെെവശപ്പെടുത്തിയ്. ഇയാളുടെ മര്യാദയില്ലാത്ത പെരുമാറ്റം സഹിക്കവയ്യാതെ വന്നതോടെ ആ ബന്ധം ഉപേക്ഷിക്കുകയും ചെയ്തു. ഇതിനു പിന്നാലെയായിരുന്നു മുന്‍കാമുകന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്.

read also:ഒടുവില്‍ കോവിഡ് എന്നെയും കണ്ടു പിടിച്ചു, ഇനി കർമ്മരംഗത്തേക്ക്: ഗിന്നസ് പക്രു

2012 ല്‍ തന്നെ ഇതിനെതിരെ പരാതി നൽകിയിരുന്നു. അന്ന് പരാതി നല്‍കിയതിനെ തുടര്‍ന്ന് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും നീക്കം ചെയ്തിരുന്നു. എന്നാല്‍ 2019ല്‍ ഈ ചിത്രങ്ങള്‍ വീണ്ടും പ്രചരിച്ചു തുടങ്ങിയെന്നും ഇത് മകളുടെ ഭര്‍ത്താവും കാണാനിടയായെന്നും പരാതിക്കാരി ഹര്‍ജിയില്‍ പറയുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button