ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ഏകദിന മത്സരത്തിലെ മിന്നും ബാറ്റിംഗ് പ്രകടനത്തോടെ മുൻ ഇതിഹാസം വീരേന്ദർ സേവാഗിന്റെ റെക്കോർഡിനൊപ്പമെത്തി ഇന്ത്യൻ ഓപ്പണർ ശിഖർ ധവാൻ. ഏകദിനത്തിൽ കൂടുതൽ ഫിഫ്റ്റി പ്ലസ് റൺസെന്ന വീരുവിന്റെ റെക്കോർഡിനൊപ്പമാണ് ധവാനുമെത്തിയത്. ഇരുവരും 48 തവണയാണ് ഫിഫ്റ്റി പ്ലസ് സ്കോർ അടിച്ചെടുത്തത്. ഏകദിനത്തിൽ ഫിഫ്‌റ്റിയിൽ ഫിഫ്റ്റി തികയ്ക്കാൻ ധവാന് ഇനി രണ്ടെണ്ണം മാത്രം മതി. മുൻ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറാണ് ഈ ലിസ്റ്റിലെ ഒന്നാമൻ.
മറ്റൊരു താരത്തിനും സ്വപ്നം കഴിയാവുന്നതിലും അപ്പുറമാണ് സച്ചിന്റെ നേട്ടം. 120 തവണയാണ് സച്ചിൻ ഏകദിനത്തിൽ ഫിഫ്റ്റി പ്ലസ് റൺസ് അടിച്ചെടുത്തിട്ടുള്ളത്. മുൻ ക്യാപ്റ്റനും നിലവിൽ ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി (77), ഇന്ത്യയുടെ ഓപ്പണറും വൈസ് ക്യാപ്റ്റനുമായ രോഹിത് ശർമ്മയുമാണ് രണ്ടും, മൂന്നും സ്ഥാനങ്ങളിലുള്ളത്. ആദ്യ ഏകദിനത്തിൽ രോഹിത് മടങ്ങിയെങ്കിലും ധവാൻ മികച്ച ടൈമിംഗോടെ ബാറ്റ് വീശി. വ്യക്തിഗത സ്കോർ 45ൽ നിൽക്കെ സിക്‌സർ പറത്തിയാണ് ധവാൻ ഫിഫ്റ്റി പൂർത്തിയാക്കിയത്. ആദിൽ റഷീദ് എറിഞ്ഞ 24ാം ഓവറിലെ ആദ്യ പന്തിൽ മിഡ് വിക്കറ്റ് ബൗണ്ടറിക്കു മുകളിലൂടെ സ്വീപ്പ് ചെയ്ത ധവാൻ അർദ്ധ ശതകം നേടി.
Post Your Comments