Latest NewsIndia

പാർലമെന്റിൽ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രിക്കെതിരെ സംസാരിച്ചതിന് ആസിഡ് ഭീഷണി, ശിവസേനക്കെതിരെ വനിതാ എംപി

മഹാരാഷ്ട്ര സ‍ർക്കാരിനെതിരെ സംസാരിച്ചാൽ ജയിലിലാക്കുമെന്നും ഭീഷണിപ്പെടുത്തിയെന്ന് ശിവസേനയ്ക്കെതിരെ നവ്നീത് കൗർ പറഞ്ഞു.

ദില്ലി: തനിക്കെതിരെ ശിവസേനയുടെ അരവിന്ദ് സാവന്ത് ഭീഷണി മുഴക്കിയതായി അമരീന്ദറിൽ നിന്നുള്ള സ്വതന്ത്ര എംപിയുടെ പരാതി. നവനീത് കൌർ റാണയാണ് തന്നെ ലോക്സഭയിലെ ലോബിയിൽ വച്ച് അരവിന്ദ് സാവന്ത് ഭീഷണിപ്പെടുത്തിയതായി ആരോപണം ഉന്നയിച്ചിരിക്കുന്നത് . മഹാരാഷ്ട്ര സ‍ർക്കാരിനെതിരെ സംസാരിച്ചാൽ ജയിലിലാക്കുമെന്നും ഭീഷണിപ്പെടുത്തിയെന്ന് ശിവസേനയ്ക്കെതിരെ നവ്നീത് കൗർ പറഞ്ഞു.

മാ‍ർച്ച് 22 എന്ന തീയതിയുള്ള കത്തിൽ, ശിവസേന എംപി അരവിന്ദ് സാവന്ത് എന്നെ ഭീഷണിപ്പെടുത്തി. ഇത് എന്നെ മാത്രമല്ല, രാജ്യത്തെ മുഴുവൻ സ്ത്രീകളെയും അപമാനിക്കുന്നതിന് തുല്യമാണ്. അരവിന്ദ് സാവന്തിനെതിരെ പൊലീസ് നടപടി വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട് .

നിങ്ങൾ മഹാരാഷ്ട്രയിൽ എങ്ങനെ കറങ്ങി നടക്കുന്നു എന്ന് കാണണം, ഞങ്ങൾ നിങ്ങളെ അകത്താക്കും , എന്ന് അരവിന്ദ് സാവന്ത് പറഞ്ഞതായി നവനീത് കൗർ പറഞ്ഞു. എന്നാൽ അരവിന്ദ് സാവന്ത് ആരോപണം നിഷേധിച്ചു. റാണയാണ് എല്ലാവരെയും ഭീഷണിപ്പെടുത്തുന്നതെന്നും സാവന്ത് പറഞ്ഞു.

shortlink

Post Your Comments


Back to top button