Latest NewsNattuvarthaNews

ബൈക്ക് മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു

ആയൂർ; ബൈക്ക് മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചോരവാർന്നു യുവാക്കൾ റോഡരികിൽ കിടന്നത് ആരും അറിഞ്ഞില്ല. ഏറെ നേരത്തിനു ശേഷം ഇവരെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ഒരാൾ മരണപ്പെടുകയുണ്ടായി. പൊടിയാട്ടുവിള വിഷ്ണുഭവനിൽ ഗിരിജയുടെ ഏകമകൻ വിഷ്ണു(24)വാണു അപകടത്തിൽ മരിച്ചിരിക്കുന്നത്. ഒപ്പം യാത്ര ചെയ്തിരുന്ന സുഹൃത്ത് കിരൺ (21) കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ഉള്ളത്.

കഴിഞ്ഞ ദിവസം രാത്രി പുന്നക്കാട് – അമ്പലത്തുംവിള റോഡിൽ മുട്ടുകോണം ഭാഗത്തായിരുന്നു അപകടം ഉണ്ടായിരിക്കുന്നത്. ഇതുവഴി യാത്രക്കാർ കുറവായതിനാൽ അപകടം നടന്ന വിവരം ഏറെ നേരം കഴിഞ്ഞാണ് അറിയുന്നത്. പിന്നീട് ഇവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിഷ്ണുവിനെ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടു പോയെങ്കിലും മരിച്ചു. കൊട്ടാരക്കര പൊലീസ് കേസെടുത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button