കോട്ടയം: കോട്ടയം ജില്ലയില്‍ 190 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. 188 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ രണ്ടുപേര്‍ രോഗബാധിതരായിരിക്കുന്നു. പുതിയതായി 4041 പരിശോധനാഫലങ്ങളാണ് ലഭിച്ചിരിക്കുന്നത്.
രോഗം ബാധിച്ചവരില്‍ 91 പുരുഷന്‍മാരും 83 സ്ത്രീകളും 16 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 39 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 259 പേര്‍ രോഗമുക്തരായി. 1419 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 83177 പേര്‍ കോവിഡ് ബാധിതരായി. 80906 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 7333 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
Post Your Comments