KeralaLatest NewsNews

സ്വപ്‌നയുടെ മൊഴി എന്ന പേരിൽ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത് വസ്തുതാ വിരുദ്ധം; ആർക്കുവേണമെങ്കിലും അന്വേഷിക്കാം; സ്പീക്കർ

സ്വപ്‌നാ സുരേഷിന്റെ മൊഴി എന്ന പേരിൽ മാദ്ധ്യമങ്ങളിൽ വന്നുകൊണ്ടിരിക്കുന്ന കാര്യം ശുദ്ധ അസംബന്ധവും വസ്തുതാ വിരുദ്ധവുമാണെന്ന് സ്പീക്കർ

തിരുവനന്തപുരം: സ്വപ്‌നാ സുരേഷിന്റെ മൊഴി എന്ന പേരിൽ മാദ്ധ്യമങ്ങളിൽ വന്നുകൊണ്ടിരിക്കുന്ന കാര്യം ശുദ്ധ അസംബന്ധവും വസ്തുതാ വിരുദ്ധവുമാണെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. രാഷ്ട്രീയ താത്പര്യം വെച്ചുള്ള പ്രചാരകരുടെ വേഷത്തിലാണ് കേന്ദ്ര ഏജൻസികൾ ഇടയ്ക്കിടെ പലതും പുറത്തുവിട്ടുകൊണ്ടിരിക്കുന്നതെന്ന് സ്പീക്കർ പറഞ്ഞു. വിദേശത്ത് വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാൻ തീരുമാനിച്ചെന്നും അതിൽ നിക്ഷേപം ഉണ്ടെന്നും ഉള്ളതായി പറയപ്പെടുന്ന മൊഴി തീർത്തും അടിസ്ഥാന വിരുദ്ധമാണ്. ഇക്കാര്യം ആർക്കും അന്വേഷിച്ച് ബോധ്യപ്പെടാവുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: ബാലഭാസ്‌കറിന്റെ മരണം; പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹർജി സമർപ്പിച്ചു

ഒമാനിൽ നല്ല നിലയിൽ വിദ്യാഭ്യാസ സ്ഥാപനം നടത്തുന്ന പൊന്നാനി സ്വദേശിയായ ലഫീർ അഹമ്മദിനെ പരിചയ ഉണ്ടെന്നത് സത്യമാണ്. പ്രവാസികളായ ഇത്തരം പലരേയും കാണാറും സംസാരിക്കാറുമുണ്ട്. പ്രവാസികളോടും അവരുടെ സംരഭങ്ങളോടും ആദരവോടെ പെരുമാറുകയാണ് ചെയ്യാറുള്ളത്. അതിന്റെ പേരിൽ അവിടെ എല്ലാം നിക്ഷേപം ഉണ്ടെന്ന് ദുർവ്യാഖ്യാനിക്കുന്നത് അങ്ങേയറ്റം അബദ്ധപരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഷാർജാ ഷെയ്ഖിനെ കേരളത്തിൽ നിന്നോ പുറത്ത് നിന്നോ ഒറ്റയ്ക്ക് ഒരിക്കലും കാണാൻ അവസരം ലഭിച്ചിട്ടില്ല. കേരള സന്ദർശന വേളയിൽ ഔദ്യോഗികമായ അത്താഴവിരുന്നിൽ പങ്കെടുത്തിരുന്നു എന്നത് ഒഴിച്ചാൽ മറ്റൊന്നും ഉണ്ടായിട്ടില്ല. മാസങ്ങളായി അന്വേഷണ ഏജൻസികളുടെ കസ്റ്റഡിയിലായിരുന്ന പ്രതിയായ ഒരാൾ ഇതിനകം എട്ടോളം മൊഴികൾ നൽകിയതായാണ് അറിയാൻ കഴിയുന്നത്. ഇപ്പോൾ പുതിയ കെട്ടുകഥകൾ ഉണ്ടാകുന്നത് ആരുടെ പ്രേരണകൊണ്ടാണെന്ന് കൂടി അന്വേഷണ വിധേയമാക്കണമെന്ന് സ്പീക്കർ ആവശ്യപ്പെട്ടു.

Read Also: പ്രചാരണത്തിനിടെ ആരോഗ്യമന്ത്രിയ്ക്ക് ദേഹാസ്വാസ്ഥ്യം; മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

ഏത് തരം അന്വേഷണത്തിനും തയ്യാറാണ്. എന്നാൽ അത് സത്യസന്ധവും നിയമപരവുമായിരിക്കണം. തെരഞ്ഞെടുപ്പ് കാലത്ത് കെട്ടുകഥകൾ ചമച്ച് രാഷ്ട്രീയ ഉദ്ദേശത്തോടെ നടത്തുന്ന വഴിവിട്ട നീക്കങ്ങൾ അംഗീകരിക്കാനാവില്ല. വിദേശത്ത് സ്ഥാപനം തുടങ്ങാനോ അതിലേക്ക് നിക്ഷേപം സംഘടിപ്പിക്കാനോ അതിനുവേണ്ടി ആരോടെങ്കിലും സംസാരിക്കാനോ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button