KeralaLatest NewsNewsIndia

600 വാ​ഗ്‌​ദാ​ന​ങ്ങ​ളി​ല്‍ 580 എ​ണ്ണ​വും ന​ട​പ്പാ​ക്കി​യ രാ​ജ്യ​ത്തെ ഏ​ക സർക്കാരാണ് പിണറായി സർക്കാർ : യെച്ചൂരി

നീ​ലേ​ശ്വ​രം : രാ​ജ്യ​ത്ത്‌ ന​ട​ക്കു​ന്ന ക​ര്‍​ഷ​ക​സ​മ​ര​ങ്ങ​ളെ അ​ടി​ച്ച​മ​ര്‍​ത്താ​ന്‍ കേ​ന്ദ്രം ശ്ര​മി​ക്കുമ്പോൾ ക​ര്‍​ഷ​ക​ര്‍​ക്ക്‌ പെ​ന്‍​ഷ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ള്‍ ഉ​യ​ര്‍​ത്തി അ​വ​രെ കൂ​ടു​ത​ല്‍ ചേ​ര്‍​ത്തു​നി​ര്‍​ത്തു​ക​യാ​ണ് കേ​ര​ള​ത്തി​ല്‍ ഇ​ട​തു​സ​ര്‍​ക്കാ​ര്‍ ചെ​യ്ത​തെ​ന്ന് സി​പി​എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി. നീ​ലേ​ശ്വ​രം രാ​ജാ​സ് ഗ്രൗ​ണ്ടി​ല്‍ ന​ട​ന്ന എ​ല്‍​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ്‌ പൊ​തു​യോ​ഗ​ത്തി​ല്‍ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

Read Also : ‘അള്ളാഹു‘ എന്ന പദം ഉപയോഗിച്ചാൽ ക്രിസ്ത്യാനികളെ മുഴുവൻ നശിപ്പിക്കുമെന്ന് യുവതി ; വീഡിയോ വൈറൽ

കേ​ര​ള​ത്തി​ലേ​ത്‌ ബ​ദ​ല്‍ ന​യ​ങ്ങ​ളു​ടെ സ​ര്‍​ക്കാ​രാ​ണ്. പ്ര​ക​ട​ന​പ​ത്രി​ക​യി​ല്‍ പ​റ​ഞ്ഞ 600 വാ​ഗ്‌​ദാ​ന​ങ്ങ​ളി​ല്‍ 580 എ​ണ്ണ​വും ന​ട​പ്പാ​ക്കി​യ രാ​ജ്യ​ത്തെ ഏ​ക സ​ര്‍​ക്കാ​രാ​ണി​ത്. കോ​വി​ഡ്‌ ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​തി​സ​ന്ധി​യു​ടെ കാ​ല​ത്ത്‌ ജ​ന​ങ്ങ​ള്‍​ക്കൊ​പ്പം നി​ന്ന സ​ര്‍​ക്കാ​രാ​ണ്‌ ഇ​ട​തു​സ​ര്‍​ക്കാ​ര്‍. പൊ​തു​മേ​ഖ​ല​യാ​കെ കോ​ര്‍​പ​റേ​റ്റു​ക​ള്‍​ക്ക്‌ തീ​റെ​ഴു​തു​ക​യാ​ണ്‌ മോ​ദി സ​ര്‍​ക്കാ​ര്‍. കോ​ണ്‍​ഗ്ര​സും സ​മാ​ന ന​യ​ങ്ങ​ള്‍ പി​ന്തു​ട​രു​ന്ന​വ​രാ​ണ്‌. ഇ​തി​നെ​തി​രേ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജ​ന​ങ്ങ​ള്‍ വി​ധി​യെ​ഴു​തു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button