കൊച്ചി : സംസ്ഥാനത്ത് വനിത കമ്മീഷനിൽ കെട്ടിക്കിടക്കുന്നത് 11,187 കേസുകള്‍. 2017 മേയ് 22 മുതല്‍ കഴിഞ്ഞ ഫെബ്രുവരി 12 വരെയുള്ള കണക്കാണിത്. ഈ കാലയളവില്‍ തീര്‍പ്പാക്കിയത് 46 ശതമാനം കേസുകളെന്നും വിവരാവകാശ രേഖ.
ഏറ്റവും കൂടുതല്‍ കേസുകള്‍ ലഭിച്ചതും തീര്‍പ്പാക്കിയതും തിരുവനന്തപുരത്താണ്. ഇവിടെ ലഭിച്ച 8055 കേസുകളില്‍ 3648 എണ്ണം തീര്‍പ്പാക്കി. ആകെ 22,150 കേസുകളാണ് ഈ കാലയളവില്‍ കിട്ടിയത്. തീര്‍പ്പാക്കിയത് 10,263 എണ്ണം.
നാല് അംഗങ്ങളുടേതുള്‍പ്പെടെ ശമ്പള ഇനത്തിലെ ചെലവ് 2,12,36,028 രൂപയാണ്. ഓണറ്റേറിയം, യാത്രബത്ത, ടെലിഫോണ്‍ ചാര്‍ജ്, എക്സ്പെര്‍ട്ട് ഫീ, മെഡിക്കല്‍ റീഇംപേഴ്സ്മെന്റ് ഇനങ്ങളിലായി കമീഷന് ചെയര്പേഴ്സന് എം.സി. ജോസഫൈന് കൈപ്പറ്റിയത് 53,46,009 രൂപയാണ്.
അംഗങ്ങളായ ഇ.എം. രാധ 41,70,929 രൂപയും അഡ്വ. എം.എസ്. താര 39,42,284 രൂപയും ഷാഹിദ കമാല്‍ 38,89,123 രൂപയും അഡ്വ. ഷിജി ശിവജി 38,87,683 രൂപയും കൈപ്പറ്റി. ഇ.എം. രാധ, ഷാഹിദ കമാല്‍ എന്നിവര്‍ മെഡിക്കല്‍ റീ ഇംപേഴ്സ്മെന്റ് ഇനത്തില്‍ തുക സ്വീകരിച്ചിട്ടില്ല.
കെട്ടിക്കിടക്കുന്ന കേസുകള്‍
കൊല്ലം -1734, പത്തനംതിട്ട -404, ആലപ്പുഴ -1022, കോട്ടയം -571, ഇടുക്കി -380, എറണാകുളം -1096, തൃശൂര്‍ -514, പാലക്കാട് -389, മലപ്പുറം -288, കോഴിക്കോട് -437, വയനാട് -141, കണ്ണൂര്‍ -288, കാസര്‍കോട് -216.
Post Your Comments