ചെന്നൈ : കേരളത്തില്‍ തമ്മില്തല്ലുന്ന സി.പി.എമ്മും കോണ്‍ഗ്രസും മുസ്ലിംലീഗും അതിര്‍ത്തി കടന്ന് തമിഴ്നാട്ടിലേക്ക് കടന്നാല്‍ ഒരുമിച്ച് കൈകോര്‍ത്ത് പ്രചാരണരംഗത്ത് നീങ്ങുന്നത് കാണാം. പ്രചാരണ വാഹനങ്ങളിലും പ്രകടനങ്ങളിലും നോട്ടീസുകളിലും പോസ്റ്ററുകളിലും പാര്‍ട്ടി പതാകകളും ചിഹ്നങ്ങളും ഒന്നിച്ചുകാണാനാവും.
Read Also : വിവാഹ ചടങ്ങിനിടയില്‍ ബാല്‍ക്കണി തകര്‍ന്ന് വീണ് ഒരാൾ മരിച്ചു , നിരവധി പേർക്ക് പരിക്ക്
കോണ്‍ഗ്രസിന്റെ ത്രിവര്‍ണ പതാകയും സി.പി.എം- സി.പി.ഐ കക്ഷികളുടെ ചെങ്കൊടികളും, മുസ്ലിം ലീഗിന്റെ പച്ചക്കൊടിയും തമിഴകത്തില്‍ ഒന്നിച്ചു പറക്കുന്നത് കാണാനാവും. നേതാക്കളുടെ വാഹനങ്ങളിലും ഈ കൊടികള്‍ പിടിപ്പിച്ചിട്ടുണ്ട്. ഡി.എം.കെയുടെ നേതൃത്വത്തിലുള്ള മതേതര പുരോഗമന മുന്നണിയില്‍ കോണ്‍ഗ്രസ്, സി.പി.എം, സി.പി.ഐ , മുസ്ലിംലീഗ് തുടങ്ങിയ കക്ഷികളാണ് അണിനിരക്കുന്നത്.
കോണ്‍ഗ്രസിന് 25 സീറ്റും സി.പി.എം, സി.പി.ഐ കക്ഷികള്‍ക്ക് ആറ് സീറ്റ് വീതവും മുസ്ലിം ലീഗിന് മൂന്ന് സീറ്റുമാണ് നല്‍കിയിരിക്കുന്നത്. കേരളത്തിലെ ഇടതു പാര്‍ട്ടി പ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം ബി.ജെ.പി, കോണ്‍ഗ്രസ്, മുസ്ലിംലീഗ് കക്ഷികളുമായ രാഷ്ട്രീയ സൗഹൃദം ആലോചിക്കാന്‍പോലും കഴിയില്ല. മുസ്ലീംലീഗിനെ സി.പി.എം വര്‍ഗീയകക്ഷിയായാണ് ഇപ്പോഴും കാണുന്നത്.
എന്നാല്‍, തമിഴ്നാട്ടിലെ ഇടതുപാര്‍ട്ടികള്‍ക്ക് ഇതൊന്നും പ്രശ്നമല്ല. ബി.ജെ.പി- അണ്ണാ ഡി.എം.കെ സഖ്യത്തെ പരാജയപ്പെടുത്തുകയാണ് ആത്യന്തിക ലക്ഷ്യമെന്നും ഇതിന്റെ ഭാഗമായാണ് കോണ്‍ഗ്രസ്, മുസ്ലിംലീഗ് കക്ഷികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതെന്ന് തമിഴ്നാട്ടിലെ ഇടതു നേതാക്കള്‍ പറയുന്നു.
Post Your Comments