COVID 19Latest NewsKeralaNews

അഞ്ചുകൊല്ലം മുമ്പ് രാജിവച്ച ഐഎഎസ് പദവി പേരിനൊപ്പം വെച്ച്‌ പ്രചാരണം; യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് നോട്ടീസ്

ഒറ്റപ്പാലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. പി സരിന് വരണാധികാരിയുടെ നോട്ടീസ്.

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിന്റെ തിരക്കിലാണ് കേരളം. സജീവമായ പ്രചാരണ പരിപാടികളുമായി എല്ലാ രാഷ്ട്രീയ പാർട്ടികളും രംഗത്തുണ്ട്. എന്നാൽ ഒറ്റപ്പാലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. പി സരിന് വരണാധികാരിയുടെ നോട്ടീസ്. സമൂഹ മാധ്യമങ്ങളിലുള്‍പ്പെടെ പ്രചരണത്തിന് പേരിനൊപ്പം ഐഎഎസ് ഉപയോഗിച്ചതിനാണ് നോട്ടീസയച്ചത്.

read also:അന്താരാഷ്ട്ര വിമാന സര്‍വീസുകളുടെ വിലക്ക് വീണ്ടും നീട്ടി ഡിജിസിഎ
അഞ്ചുകൊല്ലം മുമ്പ് പദവി രാജി വച്ച വ്യക്തിയാണ് സരിന്‍. എന്നിട്ടും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പേരിനൊപ്പം ഐഎഎസ് എന്ന് ഉപയോഗിക്കുന്നത് തെറ്റിദ്ധരിപ്പിക്കുന്നത് ആണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വിലയിരുത്തി.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രചരണവിഭാഗം നിരീക്ഷക സംഘമാണ് ഇത് കണ്ടെത്തിയത്. പോസ്റ്ററില്‍ നിന്നും ഉടന്‍ തന്നെ ഐഎഎസ് നീക്കം ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാൽ തന്റെ അറിവോടെയല്ല ഐഎഎസ് ഉപയോഗിച്ചതെന്നാണ് സരിന്റെ വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button