സാൻ
ഭൂമിയിലെ ഏറ്റവും അമൂല്യമായ വസ്തു എന്താണെന്നറിയാമോ ? അത് ജലമാണ് . ജീവന്റെ കണികളെ ഭൂമിയിൽ അത്രത്തോളം നിലനിർത്തുന്ന മറ്റൊന്നുമില്ല. അടുത്ത ലോക മഹായുദ്ധം നടക്കാൻ പോകുന്നത് ജലത്തിന്റെ പേരിൽ ആണെന്ന് നമ്മളൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട് . ഒരു പക്ഷേ അതൊരു സത്യമായിരിക്കാം. കാരണം ഭൂമിയിലെ ജലത്തിന്റെ അളവ് കുറഞ്ഞു കൊണ്ടിരിക്കുകയാണ്. ടാപ്പുകൾ ലീക്ക് ആയും കുടിവെള്ള പൈപ്പുകൾ പൊട്ടിയും മറ്റുമൊക്കെ എന്തോരം വെള്ളം പാഴായിപ്പോകുന്നുണ്ടെന്ന് നമ്മളൊക്കെ കാണാറുള്ളതാണല്ലോ. എപ്പോഴെങ്കിലും ഒരു തുള്ളി ജലം നാളേക്ക് വേണ്ടി സൂക്ഷിക്കണമെന്ന് നമ്മളിൽ എത്രപേർക്ക് തോന്നിയിട്ടുണ്ട് ? ഇപ്പോഴും കുടങ്ങളും പാട്ടകളുമൊക്കെയായി മണിക്കൂറുകളോളം പൈപ്പിന്റെ ചോട്ടിലും വെയിലത്തും വരി നിൽക്കുന്ന ഒരു ജനതയുണ്ട് നമ്മുടെ നാട്ടിൽ. ഒരുപക്ഷെ അവർക്ക് തോന്നിയേക്കാം ഒരു തുള്ളി ജലമെങ്കിലും സൂക്ഷിക്കാമെന്ന്. അല്ലാത്തവർ എത്രപേർ ജലം പാഴാക്കിക്കളയാറുണ്ടെന്ന് നമ്മളോട് തന്നെ ഒന്ന് ചോദിക്കേണ്ടിയിരിക്കുന്നു.
Also Read:‘പോരാളി ഷാജി’യെ കൈവിട്ട് എൽ.ഡി.എഫ്; പിടി വീഴും
വരൾച്ചയാണ് ലോകജനത നേരിടാൻ പോകുന്ന ഏറ്റവും വലിയ ഒരു വെല്ലുവിളി. നാടിന്റെ പലയിടങ്ങളിലും അത് കൃത്യമായി പ്രതിഫലിക്കുന്നുമുണ്ട്. ഒരിക്കലും പുനർസൃഷ്ടിക്കാൻ കഴിയാത്ത ഒന്നാണ് ജലം അതുകൊണ്ട് തന്നെ നമ്മൾ ഓരോരുത്തരും അതിനെ കണ്ടറിഞ്ഞു ഉപയോഗിക്കേണ്ടിയിരിക്കുന്നു. ജലം അമൂല്യമാണ് എന്ന് ജീവിതാവസാനം വരെ നമ്മളൊക്കെ പറഞ്ഞുകൊണ്ടേയിരിക്കേണ്ടിവരും. കാരണം ജലമില്ലാതെ ജീവിക്കാനോ നിലനിൽക്കാനോ കഴിയാത്തവരാണല്ലോ നമ്മളെല്ലാം. സംരക്ഷിക്കുക നമ്മളെക്കൊണ്ട് കഴിയുന്നതിന്റെ പരമാവധി ജലം. വരും തലമുറയ്ക്കുകൂടി ഇവിടെ ഈ ഭൂമിയിൽ അതിഭംഗിയായി ജീവിക്കേണ്ടിയിരിക്കുന്നു. മലിനീകരണം മൂലം കേരളത്തിലെ എല്ലാ ജലസ്രോതസ്സുകളും ഇപ്പോൾ നാശത്തിലെത്തി നിൽക്കുകയാണ്. കോർപ്പറേറ്റുകളും കുത്തക കമ്പനികളും പിന്നെ ഏറെക്കുറെ നമ്മുടെ നാട്ടിലെ തന്നെ സാമൂഹ്യവിരുദ്ധരും തന്നെയാണ് ഈ മലിനീകരണങ്ങൾക്ക് പുറകിലുള്ളത്. സൂക്ഷിക്കുക ജലമാണ്, അമൂല്യമാണ്, നിലനിൽപ്പാണ്
Post Your Comments