Latest NewsCarsAutomobile

അടുത്ത വർഷത്തോടെ ഈ വാഹനങ്ങളുടെ ഉല്‍പ്പാദനം അവസാനിപ്പിക്കാൻ തയാറെടുത്തു മാരുതി സുസുകി

രാജ്യത്ത് 2020 ഏപ്രില്‍ ഒന്ന് മുതല്‍ ബിഎസ് 4 വാഹനങ്ങള്‍ വില്‍ക്കരുതെന്ന സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലും ഭാരത് സ്റ്റേജ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതിനാലും 2019 ഡിസംബറോടെ ബിഎസ് 4 മോഡലുകളുടെ ഉല്‍പ്പാദനം അവസാനിപ്പിക്കുമെന്നു മാരുതി സുസുകി ചെയര്‍മാന്‍ ആര്‍സി ഭാര്‍ഗവ. ചില ബിഎസ് 4 വാഹനങ്ങള്‍ ആവശ്യക്കാര്‍ ഉണ്ടെങ്കില്‍ മാത്രം 2019 ഡിസംബറിനു ശേഷം ലഭ്യമാക്കിയേക്കും. ഈ വാഹനങ്ങള്‍ 2020 മാര്‍ച്ച്‌ 31 ന് മുമ്ബ് രജിസ്റ്റര്‍ ചെയ്യേണ്ടതായി വരും.ബിഎസ് 6 പെട്രോള്‍ മോഡലുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വില വളരെ കൂടുതലായതിനാൽ ബിഎസ് 6 പാലിക്കുന്ന ഡീസല്‍ വാഹനങ്ങളുടെ വില്‍പ്പന കുറയാനാണ് സാധ്യതയെന്നും രണ്ടര ലക്ഷത്തിലധികം രൂപയുടെ വ്യത്യാസം കാണുമെന്ന് അദ്ദേഹം പറഞ്ഞു.

മാരുതി സുസുകിയാണ് ഇന്ത്യയിൽ ബിഎസ്-6ലേക്കു മാറുമെന്ന് പ്രഖ്യാപിച്ച ആദ്യ വാഹനനിര്‍മാതാക്കൾ. മാതൃ കമ്പനിയായ സുസുകി മോട്ടോര്‍ കോര്‍പ് ബിഎസ്-4ല്‍നിന്ന് ബിഎസ്-6ലേക്ക് മാറുന്നതിന് 1.05 ലക്ഷം കോടി രൂപ മുടക്കും. 16 മോഡലുകളിലായി 40 വേരിയന്‍റ് എന്‍ജിനുകള്‍ ബിഎസ്-6ലേക്ക് മാറേണ്ടതിനാൽ കാറുകളുടെ വില കൂടുകയും ചെയ്യും.

മലിനീകരണം കുറയ്ക്കുവാൻ വേണ്ടിയാണ് കോടതിയുടെ സുപ്രധാന തീരുമാനം. രാജ്യത്തെ നഗരങ്ങളില്‍ വായുമലിനീകരണത്തിന്റെ തോത് ക്രമാതീതമായി ഉയര്‍ന്നതായ റിപ്പോര്‍ട്ടുകള്‍ കണക്കിലെടുത്ത് വാഹനങ്ങളില്‍ ബിഎസ്-6 നിലവാരത്തിലുള്ള എന്‍ജിനുകള്‍ നല്‍കണമെന്നും 2020 ഏപ്രില്‍ ഒന്ന് മുതല്‍ രാജ്യത്ത് വില്‍ക്കുന്ന വാഹനങ്ങള്‍ ഭാരത് സ്റ്റേജ്-6 നിലവാരത്തിലുള്ളവയായിരിക്കണമെന്നുമാണ് കോടതി നേരത്തെ നിർദേശിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button