KeralaLatest NewsIndiaNews

‘മരണശേഷവും എനിക്ക് ജീവിക്കണം’; സഭയുടെ അനുമതിക്കായി ഇത്തവണ സിസ്റ്റർ ലൂസി കളപ്പുര കാത്തുനിന്നില്ല!

കോഴിക്കോട്: മരണാനന്തരം തൻ്റെ ശരീരം വിദ്യാർത്ഥികൾക്ക് പഠിക്കാൻ വിട്ടു നൽകുമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര. കോഴിക്കോട് മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനായി വിട്ട് നല്‍കാന്‍ സമ്മതപത്രം നൽകിയിരിക്കുകയാണ് സിസ്റ്റർ. കോഴിക്കോട് മെഡിക്കല്‍ കോളേജ് അനാട്ടമി ഡിപ്പാര്‍ട്ട്‌മെന്റിനാണ് മരണാനന്തരം തന്റെ ശരീരം വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനായി നല്‍കാനുളള സമ്മതപത്രം സിസ്റ്റര്‍ ലൂസി കളപ്പുര നല്‍കിയത്.

Also Read:സംസ്ഥാനത്ത് മികച്ച മതസൗഹാര്‍ദ്ദം കാത്തു സൂക്ഷിക്കുന്ന മുന്നണി എല്‍ഡിഎഫ് ; സർവേ ഫലങ്ങൾ

കണ്ണും ശരീരവുമാണ് മരണാനന്തരം കൈമാറുക. മരണശേഷവും തനിക്ക് ജീവിക്കണം. ഏറെ നാളായി ഇക്കാര്യത്തിനായി ശ്രമിക്കുന്നുണ്ടെങ്കിലും ഇപ്പോഴാണ് അവസരം ലഭിച്ചത്. അവയവ, ശരീര ദാനത്തിനായി ഒരുപാട് പേര്‍ മുന്നോട്ട് വരണമെന്നാണ് തന്റെ ആഗ്രഹമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര പറഞ്ഞു.

സിസ്റ്റർ ലൂസി സമാനമായ പ്രവൃത്തി ഇതിനു മുൻപും ചെയ്തിരുന്നു. എന്നാൽ, അന്ന് സഭ അനുമതി നല്‍കിയിരുന്നില്ല. മരണാനന്തരം ശരീരം പഠനത്തിന് നല്‍കാനുളള ലൂസി കളപ്പുരയുടെ താത്പര്യത്തെ സഭ എതിർക്കുകയായിരുന്നു ചെയ്തത്. ഇത്തവണ അനുമതിക്ക് കാത്തിരിക്കാതെയാണ് സിസ്റ്റര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സമ്മതപത്രം കൈമാറിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button