തിരുവനന്തപുരം: കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തില്‍ മതസൗഹാര്‍ദ്ദം കാത്തു സൂക്ഷിക്കുന്ന ഏറ്റവും മികച്ച മുന്നണി എല്‍.ഡി.എഫ് ആണെന്ന് റിപ്പോർട്ട്. മനോരമ ന്യൂസ് വി.എം.ആർ അഭിപ്രായ സർവേയിലാണ് ഇക്കാര്യം പറയുന്നത്.
48 ശതമാനം പേര്‍ എല്‍.ഡി.എഫ് ആണ് കേരളത്തിലെ മികച്ച മതസൗഹാര്‍ദ്ദം കാത്തു സൂക്ഷിക്കുന്ന മുന്നണിയെന്ന് പറയുമ്പോള്‍ 34 ശതമാനം മാത്രമാണ് യു.ഡി.എഫാണ് മുന്നിലെന്ന് പറയുന്നത്. 13 ശതമാനം മാത്രമാണ് എന്‍.ഡി.എയെ പിന്തുണയ്ക്കുന്നത്. 27000 പേരിൽ നിന്നാണ് വി.എം.ആർ വിവിധ മണ്ഡലങ്ങളിലായി അഭിപ്രായം ആരാഞ്ഞത്.
Read Also : ട്യൂമർ വീണ്ടും വളരുന്നു, ശരണ്യയ്ക്ക് വേണ്ടി പ്രാർത്ഥിക്കണമെന്ന് അമ്മ
സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലെയും ജയസാധ്യതയാണ് പരിശോധിക്കുന്നത്. ബുധനാഴ്ച വരെ നാലു ദിവസങ്ങളിലായാണ് സര്‍വേ ഫലം പുറത്തുവിടുക. കോഴിക്കോട് ജില്ലയിലെ മുഴുവന്‍ മണ്ഡലങ്ങളും ചുവക്കുമെന്നാണ് അഭിപ്രായ സര്‍വേയില്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. കാസര്‍ഗോഡ് ജില്ലയില്‍ രണ്ട് മണ്ഡലങ്ങളില്‍ എല്‍.ഡി.എഫും രണ്ട് മണ്ഡലങ്ങളില്‍ യു.ഡി.എഫും ഒരു മണ്ഡലത്തില്‍ എന്‍.ഡി.എയും എത്തുമെന്നാണ് സര്‍വേ ഫലങ്ങളിൽ പറയുന്നത്.
Post Your Comments