കുട്ടികളായിരിക്കാൻ കൊതിക്കാറുണ്ട് ചിലപ്പോഴൊക്കെ, അതിരില്ലാതെ സ്വപ്നം കാണാൻ കഴിയുന്ന കുട്ടിക്കാലം ഇഷ്ടമല്ലാത്തവരായി ആരാണുള്ളത്. കുട്ടികളായിരുന്നപ്പോൾ ചെയ്തിരുന്ന പല കാര്യങ്ങളും വലുതായപ്പോൾ നഷ്ടമായിട്ടുണ്ട്. ഓടാനും ചാടാനുമൊക്കെ മറന്നു. കുട്ടികളെപ്പോലെ നിഷ്കളങ്കമായി ചിരിക്കാൻ മറന്നു. എവിടെയൊക്കെയോ കുട്ടിത്തരങ്ങൾ തന്നെയാണ് നമ്മളുടെയൊക്കെ ജീവിതങ്ങളെ അതിമനോഹരമാക്കുന്നത്. എപ്പോഴും കുട്ടിയായിരിക്കുക എന്തൊരു ഭംഗിയുള്ള കാര്യമാണല്ലേ അത്. വലുതാകും തോറും സ്വപ്നങ്ങളുടെയും ആഗ്രഹങ്ങളുടെയും വ്യാപ്തി കൂടും, ഒരുപക്ഷെ ആ വ്യാപ്തി തന്നെയാണല്ലോ സങ്കടങ്ങളെയും സന്തോഷങ്ങളെയും നിയന്ത്രിക്കുന്നത്.
Also Read:പിണറായി വിജയൻ ഇനിയും അധികാരത്തിൽ വന്നാൽ കേരളവും വില്‍ക്കുമെന്ന് രമേശ് ചെന്നിത്തല
ഭാവിയെക്കുറിച്ചുള്ള ദീർഘമായ ചിന്തകൾ ഇല്ലാത്ത, കളിയും ചിരിയുമൊക്കെ നിറഞ്ഞ് നിന്നിരുന്ന കുട്ടിക്കാലം എപ്പോഴും തിരിച്ചു കിട്ടാത്ത ഒരോർമ്മതന്നെയാണല്ലേ.
എന്തിനെയും തീവ്രമായി ആഗ്രഹിക്കാനും നിഷ്കളങ്കമായി സ്നേഹിക്കാനും കുട്ടികൾക്കെ കഴിയൂ അതുകൊണ്ട് എപ്പോഴും കുട്ടികളായിരിക്കൂ ചെറിയ സന്തോഷങ്ങളിൽ വലിയ ലോകം സൃഷ്ടിക്കൂ
Post Your Comments