KeralaLatest News

ഗുരുവായൂരിൽ ബിജെപി പിന്തുണയ്ക്കുന്ന സ്ഥാനാർഥി ഇതോ? ചർച്ചകൾ നടക്കുന്നു

സ്ഥാനാർത്ഥികൾ നൽകിയ പത്രിക തള്ളിയ വരണാധികാരിയുടെ തീരുമാനത്തിൽ ഇടപെടാനാകില്ലെന്നാണ് കോടതി പറഞ്ഞത്.

തൃശൂർ: ഗുരുവായൂരിൽ പിന്തുണ നീക്കവുമായി ബിജെപി. ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി സ്ഥാനാർത്ഥിയായ ദിലീപ് നായരെ ബിജെപി പിന്തുണച്ചേക്കുമെന്നാണ് റിപ്പോർട്ട്. മണ്ഡലത്തിൽ സ്ഥാനാർത്ഥിയുടെ നാമനിർദ്ദേശ പത്രിക തള്ളിയതോടെയാണ് പുതിയ നീക്കം. ഇന്നലെ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി പ്രതിനിധികളുമായി ബിജെപി നേതാക്കൾ കൂടിക്കാഴ്ച നടത്തിയെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

നേരത്തെ, ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി എൻഡിഎയിലേക്ക് കക്ഷി ചേരുന്നതടക്കമുള്ള നീക്കങ്ങൾ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ അതിലെ സ്ഥാനാർത്ഥിയെ തന്നെ പിന്തുണയ്ക്കാനാണ് നീക്കം. അതിനുള്ള അവസാന വട്ട ചർച്ചകൾ പുരോഗമിക്കുകയാണ്. അതേസമയം ബിജെപി സ്ഥാനാർത്ഥികൾ നൽകിയ ഹർജിയിൽ ഇടപെടില്ലെന്ന് ഹൈക്കോടതി അറിയിച്ചിരുന്നു. സ്ഥാനാർത്ഥികൾ നൽകിയ പത്രിക തള്ളിയ വരണാധികാരിയുടെ തീരുമാനത്തിൽ ഇടപെടാനാകില്ലെന്നാണ് കോടതി പറഞ്ഞത്.

read also: ഗോവ മുനിസിപ്പല്‍ തെരഞ്ഞെടുപ്പ്; ആറിൽ അഞ്ചും നേടി ഭരണം പിടിച്ചെടുത്ത് ബിജെപി, നന്ദി അറിയിച്ച് പ്രധാനമന്ത്രി

തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നുകഴിഞ്ഞാൽ വരണാധികാരിക്കാണ് തെരഞ്ഞെടുപ്പ് സംബന്ധിച്ച പൂർണ അധികാരമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടിനെ അനുകൂലിക്കുകയായിരുന്നു കോടതി. തുടർച്ചയായി രണ്ട് ദിവസം വാദം കേട്ട ശേഷമാണ് കോടതി ഇക്കാര്യം പറഞ്ഞത്. ഇതിനെ തുടർന്നാണ് പത്രിക തള്ളാത്ത സ്ഥാനാർത്ഥിക്ക് പിന്തുണ കൊടുക്കുന്നതിനെ കുറിച്ച് ചർച്ചകൾ നടക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button