Latest NewsNewsIndiaCrime

വിവാഹേതരബന്ധം; ദമ്പതികള്‍ ചേര്‍ന്ന് യുവാവിനെ കൊലപ്പെടുത്തി

കൊല്‍ക്കത്ത: വിവാഹേതരബന്ധം ആരോപിച്ച് ദമ്പതികള്‍ ചേര്‍ന്ന് യുവാവിനെ ദാരുണമായി കൊലപ്പെടുത്തി. പശ്ചിമബംഗാളിലെ മാല്‍ഡ ജില്ലയിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം ഉണ്ടായിരിക്കുന്നത്. സംഭവത്തിന് ശേഷം പ്രതികള്‍ പൊലീസിന് മുന്നില്‍ കീഴടങ്ങി.

കൊലപാതകത്തെ തുടര്‍ന്ന് നാട്ടുകാര്‍ റോഡ് ഉപരോധിക്കുകയും പ്രതികളുടെ വീടിന് തീയിടുകയും ചെയ്തു. 40 കാരനായ ലക്ഷ്മണ്‍ ഘോഷാണ് കൊല്ലപ്പെട്ടിരിക്കുന്നത്. അയല്‍വാസിയായ ഇയാളുമായി യുവതി വിവാഹേതരബന്ധം പുലര്‍ത്തിയിരുന്നു. ഇതേതുടര്‍ന്ന് ഞായറാഴ്ച വൈകീട്ട് ദമ്പതികള്‍ തമ്മില്‍ വഴക്കിട്ടിരുന്നു. തുടര്‍ന്ന് ഇരുവരും ചേർന്ന് യുവാവിനെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.

തിങ്കളാഴ്ച രാവിലെ ആറ് മണിക്ക് കൊലനടത്തിയ കാര്യം ഇവര്‍ പൊലീസ് സ്റ്റേഷനിലെത്തി അറിയിക്കുകയായിരുന്നു ഉണ്ടായത്. പൊലീസ് എത്തിയപ്പോള്‍ വീടിന്റെ പുറക് വശത്ത് ലക്ഷ്മണിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു ഉണ്ടായത്. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചതായി പൊലീസ് പറയുകയുണ്ടായി.

സംഭവത്തിന് പിന്നാലെ പ്രദേശത്ത് സംഘര്‍ഷമുണ്ടായിരിക്കുകയാണ്. പ്രതികളുടെ വീട് അയല്‍വാസികള്‍ കൊള്ളയടിക്കുകയും തീയിടുകയും ചെയ്തു. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്‌

shortlink

Related Articles

Post Your Comments

Related Articles


Back to top button