മന്ത്രി എംഎം മണി മത്സരിക്കുന്ന ഉടുമ്പന്‍ചോലയില്‍ എൽഡിഎഫ് തോല്‍ക്കുമെന്ന സർവേ കണ്ടു ഞെട്ടിയിരിക്കുകയാണ് സോഷ്യൽമീഡിയ. മനോരമ ന്യൂസ് വിഎംആര്‍ പ്രീപോള്‍ സര്‍വേയില്‍ ഇടുക്കിയുടെ ചിത്രം തെളിഞ്ഞപ്പോള്‍ യുഡിഎഫ് 5, എല്‍ഡിഎഫ്0, എന്‍ഡിഎ 0 എന്നിങ്ങനെയാണ്. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ സഖാക്കളുടെ പ്രതിഷേധം ശക്തമാണ്. ഇതോടൊപ്പം മനോരമ റിപ്പോര്‍ട്ടര്‍ നിഷ പുരുഷോത്തമന്റെ സര്‍വേയും വീണ്ടും ചര്‍ച്ചയാകുകയാണ്.
ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുമെന്ന് വ്യാപക പ്രചാരണം ഉണ്ടായിരുന്ന ഒരാളാണ് മാധ്യമ പ്രവര്‍ത്തകയാണ് നിഷ പുരുഷോത്തമന്‍. നിഷ, ഉടുമ്പഞ്ചോലയില്‍ എംഎം മണിയ്‌ക്കെതിരെ സ്ഥാനാര്‍ത്ഥിയാകും എന്നായിരുന്നു പ്രചാരണം. എന്തായാലും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിഷയില്ല. അതിനിടെ, തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ടിങ്ങിന്റെ ഭാഗമായി അഭിമുഖം തയ്യാറാക്കാന്‍ എത്തിയ നിഷ പുരുഷോത്തമനോട് എംഎം മണി ചോദിച്ച ചോദ്യം നേരത്തെ തന്നെ വൈറല്‍ ആയി .
തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ടിങ്ങിന്റെ ഭാഗമായി ജില്ലയില്‍ കൂടി ഒരു യാത്ര വന്നതാണെന്ന് പറഞ്ഞാണ് നിഷ പുരുഷോത്തമന്‍ തുടങ്ങിയത്. ‘വളരെ സന്തോഷം’ എന്ന് പറഞ്ഞ് എംഎം മണിയും തുടങ്ങി. ഉടനെ അടുത്ത വെടിയും പൊട്ടിച്ചു ‘ അല്ലാ, നിഷ സ്ഥാനാര്‍ത്ഥിയാണെന്ന് കേട്ടു’!പൊട്ടിരിച്ചുകൊണ്ടാണ് നിഷ പുരുഷോത്തമന്‍ ഇതിനോട് പ്രതികരിച്ചത്. ചുമ്മാ പറയുവാന്നേ ഇടുക്കി ഭാഷയില്‍ നിഷയും പ്രതികരിച്ചു.
read also : ഗോവ മുനിസിപ്പല്‍ തെരഞ്ഞെടുപ്പ്; ആറിൽ അഞ്ചും നേടി ഭരണം പിടിച്ചെടുത്ത് ബിജെപി, നന്ദി അറിയിച്ച് പ്രധാനമന്ത്രി
അഭിമുഖത്തിന് സമയം ചോദിച്ച് വിളിച്ചപ്പോള്‍ ആണ് ഈ പ്രചാരണം എല്ലാം വെറുതെയാണെന്ന് മനസ്സിലായത് എന്നും എംഎം മണി പറഞ്ഞു. മണ്ഡലത്തിലെ യാത്രക്കിടെ എല്ലാവരും പറയുന്നത് മണിയാശാന്‍ തന്നെ ജയിക്കുമെന്നാണ് എന്നും നിഷ പറഞ്ഞു. ഏത് പാര്‍ട്ടിക്കാരോട് ചോദിച്ചാലും ഇതാണ് അഭിപ്രായം എന്നും പറഞ്ഞു. അഭിപ്രായമെല്ലാം നല്ലത് തന്നെ… നാവെല്ലാം പൊന്നാവട്ടേ എന്നാണ് എംഎം മണി ഇതിനോട് പ്രതികരിച്ചത്. എന്നാൽ ഇതിനു പിന്നാലെയാണ് എംഎം മണി തോൽക്കുമെന്ന് മനോരമ സർവേ വന്നത്. ഇതാണ് സഖാക്കൾക്ക് അമർഷമുണ്ടാകാൻ കാരണം.
Post Your Comments