കോവിഡ് ഭേദമായ വിവരം ആരാധകരോട് പങ്കുവെച്ച് നടൻ ഗിന്നസ് പക്രു. ചികിത്സയ്ക്കും വിശ്രമത്തിനും ശേഷം രോഗം ഭേദമായി എന്നാണ് പക്രു ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ചികിത്സ തേടിയ ഹോസ്പിറ്റലിനും ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും താരം പോസ്റ്റില്‍ നന്ദി പറയുന്നുണ്ട്. ആശുപത്രിയില്‍ കഴിയുന്ന വീഡിയോയാണ് പക്രു പങ്കുവച്ചിരിക്കുന്നത്.
‘ഒടുവില്‍ കോവിഡ് എന്നെയും കണ്ടു പിടിച്ചു… ഹോസ്പിറ്റലിലെ ചികിത്സയ്ക്കും വീട്ടിലെ വിശ്രമത്തിനും ശേഷം… രോഗം ഭേദമായി. ഇനി വീണ്ടും കര്‍മ്മരംഗത്തേയ്ക്ക്…. എല്ലാവരും പരമാവധി ശ്രദ്ധിക്കുക… നന്ദി അമൃത ഹോസ്പിറ്റല്‍. ഡോക്ടേഴ്‌സ്, നഴ്‌സസ്” എന്നാണ് പക്രു കുറിച്ചിരിക്കുന്നത്. മാസ്‌ക്ക് മാറ്റല്ലേ, വാക്‌സിന്‍ എടുക്കുക, സേഫ് ആകുക എന്ന ഉപദേശങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. താരം പുതിയ ചിത്രത്തിന്റെ തിരക്കുകളിലാണ്.
അതേസമയം, കോവിഡ് വാക്സിനേഷന്റെ മൂന്നാം ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് രാജ്യം. ഏപ്രില്‍ ഒന്നുമുതല്‍ വാക്‌സിനേഷന്റെ മൂന്നാംഘട്ടം രാജ്യത്ത് ആരംഭിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. 45 വയസിനു മുകളിലുള്ള എല്ലാ പൗരന്മാര്‍ക്കുമാണ് വാക്‌സിന്‍ ലഭിക്കുക. ഏപ്രില്‍ ഒന്നു മുതല്‍ 45 വയസ്സിനു മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ സ്വീകരിക്കാന്‍ അര്‍ഹരാണെന്ന് കേന്ദ്രമനന്ത്രി പ്രകാശ് ജാവഡേക്കര്‍ വ്യക്തമാക്കിയിരുന്നു.
Post Your Comments