ബറേലി: രഹസ്യ ബന്ധമുണ്ടെന്ന് സംശയിച്ച് ഭാര്യയുടെ സ്വകാര്യഭാഗം അലുമിനിയം നൂൽ കൊണ്ട് തുന്നിക്കെട്ടി ഭർത്താവിന്റെ ക്രൂരത. ഉത്തർപ്രദേശിലെ റാംപൂർ ജില്ലയിലാണ് സംഭവം. രക്തസ്രാവത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്.
രക്തസ്രാവം ഉണ്ടായതോടെ ഇയാൾ സംഭവസ്ഥലത്ത് നിന്നും മുങ്ങി. തുടർന്ന് സമീപ ഗ്രമത്തിൽ താമസിക്കുന്ന യുവതിയുടെ അമ്മ എത്തിയാണ് മകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. യുവതിയുടെയും മാതാവിന്റെയും പരാതിയില്‍ പ്രതിയെ പിടികൂടിയതായി പോലീസ് പറഞ്ഞു.
Read Also : ഇതാണ് യഥാർത്ഥ സ്ത്രീ ശാക്തീകരണം; മിഗ് 29 ഫൈറ്റര്‍ വിമാനം പറത്താന്‍ വ്യോമസേന വനിതാ പൈലറ്റുമാരെ നിയോഗിക്കുന്നു
വൈദ്യപരിശോധനയില്‍ യുവതിക്ക് ഗുരുതര പരിക്കേറ്റതായി തെളിഞ്ഞിട്ടുണ്ടെന്നും ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് കൃത്യമായ ചികിത്സ ഉറപ്പുവരുത്തിയെന്നും രാംപുര്‍ എസ്.പി. അറിയിച്ചു.
Post Your Comments