
നിങ്ങളുടെ രക്ത സാക്ഷിമണ്ഡപമല്ല പുന്നപ്രയിലേതെന്ന് സന്ദീപ് വചസ്പതി. ഒരു രക്ത സാക്ഷി മണ്ഡപത്തിൽ ബിജെപിക്കാരൻ ഒരു പൂവിട്ടപ്പോഴേക്കും എന്തിനാണ് നിങ്ങളുടെ മുട്ട് വിറയ്ക്കുന്നതെന്ന് സന്ദീപ് ചോദിച്ചു. അവിടെ ഞങ്ങൾ നിങ്ങളെപ്പോലെ ബോംബ് എറിഞ്ഞില്ലല്ലോ, സ്വന്തം നേതാവിന്റെ രക്തസാക്ഷി മണ്ഡപത്തിൽ നിങ്ങൾ ചെയ്തത് പോലെ കരി ഓയിൽ ഒഴിച്ചില്ലല്ലോ എന്നും സന്ദീപ് പറഞ്ഞു.
നിങ്ങൾ പതിനായിരക്കണക്കിന് ആൾക്കാരെ വഞ്ചിച്ച നുണയുടെ കൊട്ടാരമാണ് പുന്നപ്ര രക്തസാക്ഷിമണ്ഡപത്തിന് പിന്നിൽ ഉള്ളത്. അല്ലെങ്കിൽ സ്വാതന്ത്ര്യ സമരമാണെങ്കിൽ നിങ്ങൾ അതിൽ പങ്കെടുത്തവരുടെ പേരുകൾ പുറത്തു വിടണമെന്നും സന്ദീപ് ആവശ്യപ്പെട്ടു. വീഡിയോ കാണാം:
Post Your Comments