തിരുവനന്തപുരം : ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം തുടരുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും കുറിച്ച് അന്തിമ തീരുമാനം എടുക്കേണ്ടത് സര്‍ക്കാരല്ലെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി.
ഹിന്ദു ധര്‍മ്മത്തില്‍ പ്രാവീണ്യമുള്ളവരാണ് യുവതീ പ്രവേശത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് എന്ന് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്ത്രീ-പുരുഷ സമത്വത്തില്‍ മറ്റ് പാര്‍ട്ടികള്‍ നിലപാട് വ്യക്തമാക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആചാരങ്ങളെക്കുറിച്ചും അനുഷ്ഠാനങ്ങളെക്കുറിച്ചും അന്തിമ തീരുമാനം എടുക്കേണ്ടത് സര്‍ക്കാരല്ല. ഹിന്ദു ധര്‍മ്മത്തില്‍ പ്രാവീണ്യമുള്ള ആളുകളെ വച്ച് അതിന്റെ ഒരു ഉപദേശക സമിതിയുടെ അഭിപ്രായം ആരാഞ്ഞ് വിധി പ്രഖ്യാപിക്കണമെന്നാണ് സര്‍ക്കാര്‍ പറഞ്ഞതെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.
Post Your Comments