
കെ എൽ രാഹുലിനെ പുറത്തിരുത്തുന്നത് ശരിയല്ലെന്ന് മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ. ‘അവസാന ടി20 മത്സരത്തിൽ രാഹുലിനെ ഇന്ത്യ പുറത്തിരുത്തിയിരുന്നു. അത് ആറു ബൗളർമാരെ കളിപ്പിക്കാൻ വേണ്ടിയാണെന്ന് താൻ കരുതുന്നു. എന്നാൽ രാഹുലിനെ ആ മത്സരത്തിലും കളിപ്പിക്കണം എന്നായിരുന്നു തന്റെ അഭിപ്രായം. ഒരു ഫോമിൽ ഇല്ലാത്ത താരത്തെ തിരികെ ഫോമിൽ എത്തിക്കാൻ അതാണ് ശരിയായ മാർഗം’. ഗംഭീർ പറഞ്ഞു.
രാഹുലിനെ പുറത്ത് ഇരുത്തുന്നത് താരത്തെ മാനസികമായി തളർത്തുക മാത്രമേ ചെയ്യൂ എന്നും ഗംഭീർ പറഞ്ഞു. കളിക്കാതെ ബെഞ്ചിൽ ഇരിക്കുന്നത് ഒരിക്കലും നല്ല അവസ്ഥയല്ലെന്നും ഇംഗ്ലണ്ടിനെതിരായ എല്ലാ ഏകദിനത്തിലും രാഹുൽ കളിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പര 3-2ന് ഇന്ത്യ സ്വന്തമാക്കിയിരുന്നു.
Post Your Comments